സമ്മാനാർഹമായ ടിക്കറ്റെന്ന് തെറ്റിദ്ധരിപ്പിച്ച് പണം തട്ടി

ചേർത്തല: സമ്മാനാർഹമെന്ന് ധരിപ്പിച്ച് നമ്പർ തിരുത്തിയ ലോട്ടറി നൽകി വിൽപ്പനക്കാരനിൽ നിന്ന് 20000 രൂപ തട്ടിയെടുത്തു. ചേർത്തല ദേവീ ക്ഷേത്രത്തിന് പടിഞ്ഞാറ് ഭാഗത്ത് ലോട്ടറി വിൽപ്പന നടത്തുന്ന നഗരസഭ 13-ാം വാർഡിൽ തോട്ടുവാഴത്ത് ഹരിദാസിനെ കബളിപ്പിച്ചാണ് പണം കവർന്നത്. 2023 ജൂലൈ 28 വെള്ളിയാഴ്ച രാവിലെ 10 മണിയോടെയായിരുന്നു സംഭവം.

ബൈക്കിലെത്തിയ ആൾ 5000 രൂപ സമ്മാനാർഹമായ നമ്പർ പതിച്ച നാല് ടിക്കറ്റുകൾ വിൽപ്പനക്കാരന് നൽകി പണം വാങ്ങി കടന്നു കളയുകയായിരുന്നു. വിൽപ്പനക്കാരൻ സമീപത്തെ ഏജൻസിയിൽ എത്തിച്ച് നടത്തിയ വിശദമായ പരിശോധനയിൽ പതിച്ച നമ്പരുകൾ വ്യാജമാണെന്ന് കണ്ടെത്തി. നിലവിലുള്ള നമ്പരിന് മുകളിൽ സമ്മാനാർഹമായ നമ്പർ പതിച്ചാണ് തട്ടിപ്പ് നടത്തിയത്. ഹരിദാസ് ചേർത്തല പൊലീസിൽ പരാതി നൽകി

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →