തിരൂർ: ജോലിക്കു പോകുന്നതിനിടെ ഓട്ടോയിൽ എത്തി ആളൊഴിഞ്ഞ സ്ഥലത്തു വച്ച് യുവതിയെ കയറിപ്പിടിച്ച സംഭവത്തിൽ യുവാവിനെ തിരൂർ പോലിസ് അറസ്റ്റ് ചെയ്തു. പരിയാപുരം സ്വദേശി കുട്ടുകടവത്ത് ഷറഫുദ്ദീനെയാണ് തിരൂർ പോലീസ് അറസ്റ്റ് ചെയ്തത്. തിരൂരിൽ ഒരു സ്ഥാപനത്തിൽ ജോലി ചെയ്യുന്ന യുവതിക്ക് നേരെ കഴിഞ്ഞ ദിവസം രാവിലെയാണ് ആക്രമമുണ്ടായത്.
താഴെപ്പാലം ക്രിസ്ത്യൻ പള്ളിക്ക് സമീപം വെച്ച് ഓട്ടോയിലെത്തിയ യുവാവ് റോഡിലൂടെ നടന്ന് പോകുകയായിരുന്ന യുവതിയെ അക്രമിക്കുകയാരുന്നു.
സി സി ടി വി ദ്യശ്യങ്ങൾ പരിശോധിച്ച പോലീസ് ഓട്ടോ തിരിച്ചറിയുകയും ഡ്രൈവറെ ചോദ്യം ചെയ്തതിൽ നിന്നും പിൻ സിറ്റിൽ യത്ര ചെയ്തയാളെ കുറിച്ച് വിവരം ലഭിക്കുകയായിരുന്നു’ തുടർന്നാണ് യുവാവിെ തിരൂർ സി ഐ എം ജെ ജിജോയുടെ നേതൃത്വത്തിൽ പോലീസ് അറസ്റ്റ് ചെയ്തത്.
തിരൂരിൽ ജോലിക്കു പോകുന്നതിനിടെ യുവതിയെ കയറിപിടിച്ച കേസിൽ പ്രതി അറസ്റ്റിൽ.
