പി എസ് സി നിയമനം; ആധാര്‍ ലിങ്ക് ചെയ്യണം

കൊല്ലം : പി എസ് സി നിയമനങ്ങളുടെ സുതാര്യത വിര്‍ധിപ്പിക്കുന്നതിന് ആധാര്‍ അധിഷ്ഠിത ബയോമെട്രിക് വെരിഫിക്കേഷന്‍ നടപ്പാക്കും. പി എസ് സി വണ്‍ ടൈം രജിസ്‌ട്രേഷന്‍ വഴി അപേക്ഷ സമര്‍പ്പിച്ച് ജോലിയില്‍ പ്രവേശിച്ച് നിയമന പരിശോധന പൂര്‍ത്തിയാക്കാത്ത ഉദ്യോഗസ്ഥരും പുതുതായി പ്രവേശിച്ചവരും ജോലിയില്‍ പ്രവേശിച്ച് ഒരു മാസത്തിനകം പി എസ് സി വണ്‍ ടൈം രജിസ്‌ട്രേഷന്‍ പ്രൊഫൈലില്‍ ആധാര്‍ ലിങ്ക് ചെയ്യണം. ഇക്കാര്യം നിയമന അധികാരികള്‍ ഉറപ്പുവരുത്തണമെന്ന് ജില്ലാ കലക്ടര്‍ നിര്‍ദേശിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →