സബീഷിനും കുടുംബത്തിനും സാമ്പത്തിക പ്രയാസങ്ങളൊന്നുമുണ്ടായിരുന്നില്ലെന്ന് ഷീനയുടെ സഹോദരൻ സതീഷ് .

മലപ്പുറം : സബീഷും കുടുംബവും മരണത്തിലേക്ക് നടന്നു ചെന്നത് 2023 ജൂലൈ 6 വ്യാഴാഴ്ചയാണ്. കഴിഞ്ഞയാഴ്ച വരെ ഒപ്പമുണ്ടായിരുന്ന മാതാപിതാക്കളെ വീട്ടിലെത്തിച്ച ശേഷമാണ് അവർ മരണത്തിലേക്ക് പോയത്. 2 ധനകാര്യ സ്ഥാപനങ്ങളിലെ പ്രധാന ചുമതലയിലുള്ള 2 ഉദ്യോഗസ്ഥർ, ഭാര്യയ്ക്ക് ലഭിച്ചത് സ്വന്തം നാട്ടിലേക്കുള്ള സ്ഥലം മാറ്റം, അതും കുടുംബം സ്വന്തമായി വാങ്ങിയ വീടുള്ളയിടത്തേക്ക്. എന്നിട്ടും സബീഷും ഷീനയും ഇങ്ങനെ യാത്രയാകുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചില്ലെന്ന് ബന്ധുക്കൾ.

ഇരുവർക്കും സാമ്പത്തിക പ്രയാസങ്ങളൊന്നുമുണ്ടായിരുന്നില്ലെന്ന് ഷീനയുടെ സഹോദരനും അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടറുമായ സതീഷ് പറയുന്നു. ഹരിഗോവിന്ദിന് ഡിഎംഡിയാണെന്ന് സ്ഥിരീകരിച്ചത് അറിയിച്ചിരുന്നു. മണിപ്പാലിൽ വിദഗ്ധ ഡോക്ടറെ കാണിക്കാൻ നേരിട്ട് ഇടപെട്ട്. സൗകര്യമൊരുക്കിയിരുന്നു. മംഗളൂരുവിലെ മംഗള ക്ലിനിക്കിൽ വിദഗ്ധ ചികിത്സ തേടുന്നതിന് ഇപ്പോഴത്തെ സ്ഥലം മാറ്റം ഉപകാരപ്പെടുമെന്ന് കരുതിയിരുന്നതുമാണ്. ഇതിനിടെ രണ്ടാമത്തെ മകന് പരിശോധന നടത്തുന്നതിനെക്കുറിച്ച് സൂചിപ്പിച്ചിരുന്നെങ്കിലും ഫലം ലഭിച്ചോയെന്ന് പറഞ്ഞിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ ദിവസം വൈകിട്ട് 3.30ന് സബീഷ് കുറ്റിക്കാട്ടൂരിലെ വീട്ടിൽ വിളിച്ച് വരുന്നതിനെക്കുറിച്ച് അറിയിന്നെങ്കിലും ഇങ്ങനെയൊരവസ്ഥയിൽ കാണേണ്ടി വരുമെന്ന് കരുതിയില്ലെന്ന് സഹോദരീ ഭർത്താവ് ബിബീഷ് പറഞ്ഞു. മലപ്പുറം കേന്ദ്രീയ വിദ്യാലയത്തിൽ ഒന്നാം ക്ലാസിൽ പഠിക്കുന്ന ഹരിഗോവിന്ദന്റെ വിടുതൽ സർട്ടിഫിക്കറ്റ് വാങ്ങിയതായി സൂചിപ്പിച്ചിരുന്നു. സ്ഥലം മാറ്റത്തിന് വീടൊഴിയുന്നതിനായി പാക്കിങ്ങും മറ്റു കാര്യങ്ങളും ചെയ്തതും ബന്ധുക്കളോട് പറഞ്ഞിരുന്നു. പിന്നീട് എപ്പോഴാണ് മരണത്തിലേക്കു പോകുന്നതിനെക്കുറിച്ച് ആലോചിച്ചതെന്നറിയില്ലെന്നും അദ്ദേഹം പറഞ്ഞു.

സബീഷും കുടുംബവും മരണത്തിലേക്ക് നടന്നു ചെന്നത് കഴിഞ്ഞയാഴ്ച വരെ ഒപ്പമുണ്ടായിരുന്ന മാതാപിതാക്കളെ വീട്ടിലെത്തിച്ച ശേഷം. കുട്ടികളെ നോക്കാനും മറ്റുമായാണ് സബീഷിന്റെ മാതാപിതാക്കൾ മുണ്ടുപറമ്പിലെ വീട്ടിലുണ്ടായിരുന്നത്. 2023 ജൂലൈ 1 ശനിയാഴ്ച ഷീന കാസർകോട്ട് ചുമതലയേൽക്കുന്നതിനായി പോകവേ കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഇരുവരെയും കുറ്റിക്കാട്ടൂരിലെ വീട്ടിൽ വിട്ടത് . പിന്നീട് ഞായറാഴ്ചയാണ് ഒരുക്കങ്ങൾക്കായി കുടുംബം മുണ്ടുപറമ്പിലെ വീട്ടിൽ തിരിച്ചെത്തിയത്. അവർകൂടി വീട്ടിലുണ്ടായിരുന്നെങ്കിൽ ഇങ്ങനെയൊരു സാഹചര്യം ഉണ്ടാകുമായിരുന്നില്ലല്ലോയെന്ന നിരാശയിലാണ് ബന്ധുക്കൾ.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →