ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് മറിഞ്ഞ് ഡ്രൈവറായ വീട്ടമ്മ മരിച്ചു; സി സി ടി വി ദൃശ്യങ്ങൾ പുറത്ത്

കൊല്ലം: കൊല്ലം കരിക്കോട് ഇലക്ട്രിക് ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് മറിഞ്ഞ് ഡ്രൈവറായ വീട്ടമ്മ മരിച്ച സംഭവത്തിൽ സി സി ടി വി ദൃശ്യങ്ങൾ പുറത്ത്. ഓട്ടോ ഓടിച്ച കരിക്കോട് ഷാപ്പുമുക്ക് സ്വദേശി 39 വയസുള്ള ജലജയാണ് അപകടത്തിൽ മരിച്ചത്. 2023 ജൂലൈ 4 ന് ഉച്ചയ്ക്കാണ് അപകടം ഉണ്ടായത്. എതിർ ദിശയിൽ വന്ന ബൈക്ക് പൊടുന്നനെ തിരിച്ചപ്പോൾ ഇടിക്കാതിരിക്കാൻ ഉടൻ ബ്രേക്കിട്ടപ്പോഴാണ് അപകടമുണ്ടായത്. ഓട്ടോ മറിഞ്ഞ് എതിർ ദിശയിൽ വന്ന കാറിൽ ഇടിക്കുകയായിരുന്നു.

അതിനിടെ, പത്തനംതിട്ട അടൂരിൽ ഓട്ടോറിക്ഷ തോട്ടിലേക്ക് മറിഞ്ഞ് ഡ്രൈവർ മരിച്ചു. തട്ട മിനിഭവനിൽ ഉണ്ണികൃഷ്ണ പിള്ള ആണ് മരിച്ചത്. അടൂർ കച്ചേരിച്ചന്തയ്ക്ക് സമീപമായിരുന്നു അപകടം. അപകടത്തെ തുടർന്ന് ഫയർ ഫോഴ്സ് എത്തിയാണ് ഓട്ടോയിൽ കുടുങ്ങിയ ആളെ പുറത്തെടുത്തത്

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →