ജയ്പൂര്‍: ഇന്ത്യയുടെ തെറ്റായ ഭൂപടം പ്രദര്‍ശിപ്പിച്ചതിന് പിന്നാലെ മുന്‍ ബി.ജെ.പി എം.എല്‍.എയെ രൂക്ഷമായി വിമര്‍ശിച്ച് കോണ്‍ഗ്രസ്. മുന്‍ എം.എല്‍.എയായ കൈലാഷ് വര്‍മയാണ് ഇന്ത്യയുടെ ഭൂപടം തെറ്റായി പ്രദര്‍ശിപ്പിച്ചത്. കഴിഞ്ഞ ദിവസം വര്‍മ ഫേസ്ബുക്കില്‍ പങ്കുവെച്ച ബി.ജെ.പി പ്രചാരണ വിഡിയോയിലാണ് ജമ്മു കശ്മീരിനെയും ലഡാക്കിനെയും ഒഴിവാക്കിയുള്ള ഭൂപടം പ്രത്യക്ഷപ്പെട്ടത്.
ജമ്മു കശ്മീരില്‍ ”ഉയര്‍ന്ന അവകാശവാദങ്ങള്‍” ഉന്നയിക്കാന്‍ അവസരം നല്‍കാത്ത സ്വന്തം പാര്‍ട്ടിയുടെ നിലപാടാണ് വര്‍മ ??ഭൂപടത്തിലൂടെ നിരാകരിച്ചതെന്ന് കോണ്‍ഗ്രസ് വക്താവ് സ്വര്‍ണിം ചതുര്‍വേദി പറഞ്ഞു. ഏറെ കാലങ്ങളായി ഇന്ത്യ വിരുദ്ധ ശക്തികള്‍ ചെയ്യുന്ന അതേ കാര്യമാണ് വര്‍മ ചെയ്തിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇത്തരം ഇന്ത്യ വിരുദ്ധ വിഡിയോകള്‍ പ്രദര്‍ശിപ്പിക്കുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നും ചതുര്‍വേദി ആവശ്യപ്പെട്ടു.
എന്തുകൊണ്ടാണ് കൈലാഷ് വര്‍മ ഇന്ത്യയുടെ ഭൂപടത്തില്‍ നിന്നും ജമ്മു കശ്മീരിന്റെ ഭാഗങ്ങള്‍ ഒഴിവാക്കിയതെന്നും ഇത് ഐക്യരാഷ്ട്രത്തിനായി ജീവന് ബലിയര്‍പ്പിച്ച സൈനികരുടെ രക്തസാക്ഷിത്വത്തെ അപമാനിക്കുന്നതിന് തുല്യമാണെന്നും രാജസ്ഥാന് പി.സി.സി ട്വിറ്ററില്‍ കുറിച്ചു.
ജമ്മുവിനെ ഒഴിവാക്കി ഇന്ത്യയുടെ ഭൂപടം പ്രദര്‍ശിപ്പിച്ച് ബി.ജെ.പി നേതാവ്
