മണിപ്പൂര്‍ സംഘര്‍ഷം: വെടിവെപ്പില്‍ മൂന്ന് മെയ്തെയ് വിഭാഗക്കാര്‍ കൊല്ലപ്പെട്ടു

ഇംഫാല്‍: മണിപ്പൂരില്‍ കുക്കി-മെയ്തെയ് വിഭാഗങ്ങള്‍ തമ്മിലുള്ള സംഘര്‍ഷം തുടരുന്നു. വെടിവെപ്പില്‍ മൂന്ന് മെയ്തെയ് വിഭാഗക്കാര്‍ കൊല്ലപ്പെട്ടു.ബിഷ്ണുപുര്‍ ഖോയ്ജുമന്തബിയിലെ ഗ്രാമത്തിലാണ് വെടിവെപ്പുണ്ടായത്. ഗ്രാമത്തിന് കാവല്‍ നിന്നവരാണ് കൊല്ലപ്പെട്ടത്.അതിനിടെ, കലാപം അഴിച്ചുവിടുന്നതില്‍ ഭരണത്തിന് നേതൃത്വം നല്‍കുന്ന ബി ജെ പിക്ക് പങ്കുണ്ടെന്ന ആരോപണമുള്‍പ്പെടെ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ‘അഫ്സ്പ’ (പ്രത്യേക സൈനികാധികാര നിയമം) ക്കെതിരെ പോരാട്ടം നയിച്ച ഇറോം ചാനു ശര്‍മിള രംഗത്തെത്തി. വിഷയത്തില്‍ കേന്ദ്ര സര്‍ക്കാറിന്റെ ഇടപെടല്‍ അനിവാര്യമാണെന്നും അവര്‍ പറഞ്ഞു.
അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വയുടെ സന്ദര്‍ശനത്തിന് പിന്നാലെയാണ് സ്ഥിതി വഷളായതെന്ന ആരോപണമുണ്ട്. ഇതില്‍ ഗൂഢാലോചനയുണ്ടോ എന്ന് അന്വേഷിക്കണമെന്നും ഇറോം ശര്‍മിള പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →