പാലക്കാട്: പല്ലശ്ശനയിൽ വധൂവരൻമാരുടെ തലമുട്ടിച്ച സംഭവത്തിൽ കൊല്ലങ്കോട് പൊലീസ് കേസെടുത്തു.ദേഹോപദ്രവമേൽപ്പിക്കൽ, സ്ത്രീത്വത്തെ അപമാനിക്കൽ എന്നീ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത് .പ്രതിയായ സുഭാഷിനെ ഉടൻ അറസ്റ്റ് ചെയ്യും.വധൂവരൻമാരുടെ മൊഴി പൊലീസ് രേഖപ്പെടുത്തി..ആചാരമെന്ന പേരിൽ കാട്ടിക്കൂട്ടിയ അതിക്രമം സാമൂഹ്യമാധ്യമങ്ങളിലുൾപ്പെടെ വൻ വിമർശനത്തിന് വഴിവച്ചിരുന്നു. ഒടുവിൽ വനിതാകമ്മീഷൻ ഇടപെടലിലാണ് പൊലീസ് കേസെടുത്തത്.
പല്ലശ്ശനയിൽ വധൂവരൻമാരുടെ തലമുട്ടിച്ച സുഭാഷിനെതിരെ കേസെടുത്തു
