പാലക്കാട് നവദമ്പതികളുടെ തല കൂട്ടിയിടിച്ച സംഭവത്തിൽ കേസെടുത്ത് വനിതാ കമ്മിഷൻ
സംഭവത്തെക്കുറിച്ച് അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ കൊല്ലങ്കോട് പൊലീസിന് കമ്മിഷൻ നിർദേശം നൽകിയിട്ടുണ്ട്.

പാലക്കാട്: പല്ലശ്ശനയിൽ വിവാഹ ദിനത്തിൽ ആചാരത്തിന്‍റെ പേരിൽ ദമ്പതികളുടെ തല കൂട്ടിയിടിച്ച സംഭവത്തിൽ സ്വമേധയാ കേസെടുത്ത് വനിതാ കമ്മിഷൻ. സംഭവത്തെക്കുറിച്ച് അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ കൊല്ലങ്കോട് പൊലീസിന് കമ്മിഷൻ നിർദേശം നൽകിയിട്ടുണ്ട്.
പാലക്കാട് സ്വദേശിയായ സച്ചിനും വധു സജ്നയും വിവാഹശേഷം ഭർതൃഗൃഹത്തിലേക്ക് പ്രവേശിക്കുന്നതിനു തൊട്ടുമുൻപായാണ് വിവാദമായ സംഭവമുണ്ടായത്. പിന്നിൽ നിന്ന അയൽവാസിയാണ് ഇരുവരുടെയും തല തമ്മിൽ കൂട്ടിയിടിച്ചത്. വിവാഹ ദിനത്തിൽ പെൺകുട്ടി കരഞ്ഞു കൊണ്ട് ഭർതൃഗൃഹത്തിലേക്ക് പ്രവേശിക്കണമെന്ന ആചാരത്തിന്‍റെ പേരിലാണ് തലകൾ കൂട്ടിയിടിച്ചതെന്നാണ് വിശദീകരണം. സജ്‌ല സമൂഹമാധ്യമത്തിലൂടെ പോസ്റ്റ് ചെയ്ത വിഡിയോ വൻ ജനശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. ഇതിനു പിന്നാലെയാണ് വനിതാ കമ്മിഷന്‍റെ നടപടി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →