ചോക്ലേറ്റ് വിപണിയിലെ അതികായരായ ജുമാന ഗ്രൂപ്പ് ഇനി ദുബായിലും

ചോക്കളേറ്റ് വിതരണ രംഗത്തെ പ്രമുഖ സ്ഥാപനമായ ജുമാന ഗ്രൂപ്പ് ഓഫ് കമ്പനി ഇനി ദുബായ് അൽ റാസിലും. ചോക്കളേറ്റുകൾ ഹോൾസെയിൽ വിലയിൽ ഉപഭോക്താക്കളിലേക്ക് എത്തിക്കുകയാണ് ലക്ഷ്യമെന്ന് കമ്പനി ഭാരവാഹികൾ അറിയിച്ചു. ലോകത്തെ ചോക്കളേറ്റ് വിപണിയിൽ ലഭ്യമായ എല്ലാ മധുരവും ഒരു കുടക്കീഴിൽ ഒരുക്കിയാണ് ജുമാന ഗ്രൂപ്പ് ഓഫ് കമ്പനിയുടെ അൽ റാസിലെ പുതിയ ഷോറൂം വ്യത്യസ്തമാവുന്നത്. കമ്പനിയുടെ മുന്നാമത്തെ ശാഖയാണ് തുറന്ന് പ്രവർത്തനമാരംഭിച്ചിരിക്കുന്നത്.

പുതിയ ശാഖയിലെ ആദ്യ വില്പന പാണക്കാട് ബഷീർ അലി ശിഹാബ് തങ്ങൾ നിർവഹിച്ചു.ദുബായിലെ റേഡിയോ അവതാരക ഷീബ ഔട്ട്‌ലെറ്റിന്റെ ഉദ്ഘാടനം നിർവഹിച്ചു. ഹോൾസെയിൽ വിൽപ്പനയ്ക്ക്പുറമേ ഉപഭോക്താക്കൾക്കായി റീറ്റെയിൽ വിൽപ്പനയ്ക്കായി പ്രത്യേകം കൗണ്ടർ കൂടി ശാഖയിൽ ഉൾപെടുത്തിയതായും ഇത് നാട്ടിലേക്ക് പോകുന്ന സാധാരണക്കാരായ പ്രവാസികൾക്ക് കുറഞ്ഞ നിരക്കിൽ ചോക്കളേറ്റ് സ്വന്തമാക്കാൻ അവസരമൊരുക്കുമെന്നും കമ്പനി ഭാരവാഹികൾ അറിയിച്ചു. ചടങ്ങിന് കമ്പനി മാനേജിംഗ് ഡയറക്ടർമാരായ റാഫി ഐച്ചസ് സ്വാഗതവും ഹംസ പുളളച്ചണ്ടി നന്ദിയും പറഞ്ഞു

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →