ഫരീദാബാദ് കുടുംബത്തോടൊപ്പം മുറിയില്‍ ഉറങ്ങിക്കിടന്ന യുവതിയെ കഴുത്തറുത്തുകൊന്നു. ഭാരതിയെന്ന 23 കാരിയാണ് കൊല്ലപ്പെട്ടത്. ഹരിയാനയിലെ ഫരീദാബാദിലെ ബല്ലഭഡ്ഗിലാണ് സംഭവം. കഴിഞ്ഞ ശനിയാഴ്ച വെളുപ്പിന് മൂന്നുമണിയോടെയാണ് സംഭവം നടന്നത്.
ഉറങ്ങുകയായിരുന്ന യുവതിയുടെ മുറിയില്‍ അതിക്രമിച്ചുകയറുകയായിരുന്നു. ശബ്ദം കേട്ട് യുവതിയുടെ അമ്മായി ഒച്ചവെച്ചപ്പോള്‍ അവരുടെ കുട്ടികളില്‍ ഒരാളെ കൊല്ലുമെന്ന് അക്രമികള്‍ ഭീഷണിപ്പെടുത്തി.
സിസിടിവി ദൃശ്യങ്ങളില്‍ പ്രതികളിലേക്ക് വിരല്‍ ചൂണ്ടുന്ന തെളിവുകള്‍ ലഭിച്ചിട്ടുണ്ടെന്നും പ്രതികള്‍ക്കായി തെരച്ചില്‍ ആരംഭിച്ചതായും പൊലീസ് പറയുന്നു.