ചെന്നൈ: തമിഴകത്തിന്റെ ദളപതിയ്ക്ക് 22/06/23 വ്യാഴാഴ്ച പിറന്നാൾ. ലോകമെമ്പാടുമുള്ള ആരാധകർ അവരുടെ പ്രിയതാരത്തിന്റെ ജന്മദിന ആഘോഷത്തിലാണ്. ക്ഷേമപ്രവർത്തനങ്ങൾ സംഘടിപ്പിക്കുന്നത് മുതൽ അദ്ദേഹത്തിന്റെ ഐതിഹാസിക സിനിമകളുടെ റീ-റിലീസ് ഒരുക്കുന്നത് വരെയുള്ള പരിപാടികൾ 22/06/23 വ്യാഴാഴ്ച സംഘടിപ്പിക്കുന്നുണ്ട്. ഇപ്പോൾ, നടൻ തന്റെ വരാനിരിക്കുന്ന ചിത്രമായ ലിയോയുടെ റിലീസിനായി ഒരുങ്ങുകയാണ്. അത് ഒക്ടോബർ 19 ന് തിയേറ്ററുകളിൽ എത്തും.
ഇപ്പോഴിതാ, ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റർ പ്രേക്ഷകരിലേക്ക് എത്തിയിരിക്കുകയാണ്. അടിക്കുറിപ്പോടെയാണ് പോസ്റ്റർ പങ്കുവെച്ചിരിക്കുന്നത്. ആക്ഷൻ ലുക്കിലുള്ള പോസ്റ്ററാണ് അണിയറപ്രവർത്തകർ പുറത്തുവിട്ടിരിക്കുന്നത്.

