കോഴിക്കോട് ബീച്ചിൽ പ്രായപൂർത്തിയാകാത്ത കുട്ടിക്ക് നേരെ ലൈംഗികാതിക്രമം

കോഴിക്കോട്: സുഹൃത്തുക്കളോടൊപ്പം ബീച്ചിലെത്തിയ പ്രായപൂർത്തിയാകാത്ത കുട്ടിക്ക് നേരെ ലൈംഗികാതിക്രമം.സംഭവത്തിൽ ക്വട്ടേഷൻ നേതാവും സംഘവും അറസ്റ്റിൽ. കോഴിക്കോട് പന്നിയങ്കര നൈനൂക്ക് (40), കൂട്ടാളികളായ നിഷാദ്, സാജർ, ജാസിം എന്നിവരെയാണ് കോഴിക്കോട് ടൗൺ പൊലീസ് പിടികൂടിയത്. കഴിഞ്ഞദിവസം പുലർച്ചെയാണ് സംഭവം .

കോഴിക്കോട് ബീച്ചിൽ കളിക്കുകയായിരുന്ന കുട്ടിയെ നൈനൂക്ക് ലൈംഗികമായി അതിക്രമിക്കുകയായിരുന്നു. തടയാൻ ശ്രമിച്ച മറ്റു കുട്ടികളെ ഉപദ്രവിക്കുകയും കടലിൽ മുക്കി കൊല്ലാൻ ശ്രമിച്ചെന്നുമാണ് കേസ്. നൈനൂക്കിന്റെ പന്നിയങ്കരയിലെ വീട്ടിൽ നിന്ന് സാഹസികമായാണ് പൊലീസ് പ്രതികളെ കീഴ്‌പ്പെടുത്തിയത്. വീട് തുറക്കാൻ ആവശ്യപ്പെട്ടപ്പോൾ ഗ്യാസ് സിലിണ്ടർ തുറന്നുവിട്ട് നൈനൂക്ക് ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. ആയുധങ്ങൾ സഹിതമായിരുന്നു പൊലീസിനെ വെല്ലുവിളിച്ചത്. തുടർന്ന് വീടിന്റെ വാതിൽ ചവിട്ടി തുറന്നാണ് പ്രതികളെ പിടികൂടിയത്. പൊലീസ് വാഹനവും സംഘം അടിച്ചു തകർത്തു. അക്രമത്തിൽ പരിക്കേറ്റ പൊലീസുകാർ ബീച്ച് ആശുപത്രിയിൽ ചികിത്സയിലാണ്. ആയുധവുമായി ആക്രമിച്ചു, വാഹനം തകർത്തു എന്നീ സംഭവത്തിൽ പന്നിയങ്കര പൊലീസ് കേസെടുത്തിട്ടുണ്ട്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →