എം. ശിവശങ്കരന്‍ തിങ്കളാഴ്ച 56 ചോദ്യങ്ങള്‍ക്ക് ഉത്തരം പറയണം. ചോദ്യം ചെയ്യാന്‍ ഡല്‍ഹിയില്‍ നിന്നും ഹൈദരാബാദില്‍ നിന്നും മുതിർന്ന ഉദ്യോഗസ്ഥർ

കൊച്ചി: എം ശിവശങ്കറിനെ പ്രത്യേക അന്വേഷണ സംഘം തിങ്കളാഴ്ച ചോദ്യം ചെയ്യും. ഡല്‍ഹിയില്‍ നിന്നും ഹൈദരാബാദില്‍ നിന്നും മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ അടങ്ങുന്ന പ്രത്യേക അന്വേഷണ സംഘം കൊച്ചിയിലെത്തി. കസ്റ്റംസ് കൂടി ചോദ്യം ചെയ്യലില്‍ ചേരും. എഴുതി തയ്യാറാക്കിയ 56 ചോദ്യങ്ങളാണ് അന്വേഷണസംഘം ചോദിക്കുക.

മുമ്പ് കസ്റ്റംസ് എട്ടര മണിക്കൂറും എന്‍ ഐ എ അഞ്ചു മണിക്കൂറും ശിവശങ്കറിനെ ചോദ്യം ചെയ്തിരുന്നു. എന്നാല്‍ ഈ ചോദ്യം ചെയ്യലിന്റെ മൊഴികളില്‍ വൈരുദ്ധ്യമുണ്ടായിരുന്നു. ഇതിനെ തുടര്‍ന്ന് കൂടുതല്‍ തെളിവുകള്‍ സമാഹരിച്ചതിനുശേഷമാണ് തിങ്കളാഴ്ച ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചത്. പ്രത്യേകം സജ്ജീകരിച്ച മുറിയിലായിരിക്കും ചോദ്യം ചെയ്യുന്നത്. ദൃശ്യങ്ങള്‍ വീഡിയോയില്‍ പകര്‍ത്തും.

കസ്റ്റംസ് പ്രതിപ്പട്ടികയില്‍ ഗണ്‍മാന്‍ അജയ്‌ഘോഷിനെ ഉള്‍പ്പെടുത്താനാണ് കസ്റ്റംസിന്റെ തീരുമാനം. കള്ളക്കടത്തു പ്രതികളായ സരിത്തിനേയും സ്വപ്‌നയേയും സന്ദീപിനേയും പലവട്ടം സഹായിച്ചതായി കണ്ടെത്തിയിട്ടുണ്ട്. അതിനെ തുടര്‍ന്നാണ് ജയ്‌ഘോഷിനെ ചോദ്യം ചെയ്യാനും പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്താനും കസ്റ്റംസ് തീരുമാനിച്ചിരിക്കുന്നത്. ഇയാള്‍ ഇപ്പോള്‍ സസ്‌പെന്‍ഷനിലാണ്.

Share
samadarsi2020@gmail.com'

About ഡെസ്ക് ന്യൂസ്

View all posts by ഡെസ്ക് ന്യൂസ് →