ന്യൂഡല്‍ഹി: രാജ്യത്ത് 50 മെഡിക്കല്‍ കോളേജുകള്‍കൂടി തുടങ്ങാന്‍ കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ അനുമതി. പട്ടികയില്‍ കേരളത്തിന് ഇടമില്ല. പുതിയ കോളേജുകള്‍ അനുവദിച്ചതോടെ രാജ്യത്ത് മെഡിക്കല്‍ കോളേജുകളുടെ എണ്ണം 702 ആയി. ഈ കോളേജുകളിലായി 1,07,658 എം.ബി.ബി.എസ്. സീറ്റുകളാകും ഉണ്ടാകുക. 30 സര്‍ക്കാര്‍ കോളേജുകള്‍ക്കും 20 സ്വകാര്യ കോളേജുകള്‍ക്കുമാണ് അനുമതി.
തെലങ്കാനയ്ക്ക് 13 മെഡിക്കല്‍ കോളേജുകളാണ് അനുവദിച്ചത്. ആന്ധ്രാ പ്രദേശ്, രാജസ്ഥാന്‍(അഞ്ചു വീതം), മഹാരാഷ്ട്ര(നാല്), അസം, ഗുജറാത്ത്, കര്‍ണാടക, തമിഴ്നാട്(മൂന്നു വീതം), ഹരിയാന, ജമ്മു കശ്മീര്‍, ഒഡിഷ, പശ്ചിമ ബംഗാള്‍(രണ്ടു വീതം), മധ്യപ്രദേശ്, നാഗാലാന്‍ഡ്, ഉത്തര്‍ പ്രദേശ്(ഒന്നു വീതം) എന്നിങ്ങനെയാണു സംസ്ഥാനങ്ങള്‍ക്കു മെഡിക്കല്‍ കോളേജുകള്‍ അനുവദിച്ചത്.
രാജ്യത്ത് 50 മെഡിക്കല്‍ കോളേജുകള്‍ കൂടി; കേരളത്തിനില്ല
