ഉജ്ജയിനിലെ സപ്തറിഷി വിഗ്രഹങ്ങൾ കനത്ത കാറ്റിൽ തകർന്നടിഞ്ഞു

ഉജ്ജയിനി: ഉജ്ജയിനിലെ സപ്തറിഷി വിഗ്രഹങ്ങൾ കനത്ത കാറ്റിൽ തകർന്നടിഞ്ഞു. മധ്യപ്രദേശിലെ ഉജ്ജയനിലെ മഹാകൽ ലോക് ഇടനാഴിയിലെ മഹാകാലേശഅവർ ക്ഷേത്രാംഗണത്തിൽ പ്രതിഷ്ഠിച്ചിരുന്ന സപ്തറിഷി വിഗ്രഹങ്ങളാണ് കനത്ത കാറ്റിൽ നിലംപതിച്ചത്. 28/05/23 ഞായറാഴ്ച വൈകീട്ട് നാല് മണിക്കുണ്ടായ സംഭവത്തിൽ ആർക്കും പരുക്കേറ്റിട്ടില്ല.

2022 ഒക്ടോബറിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് മഹാകൽ ലോക് ഇടനാഴിയുടെ ആദ്യഘട്ട നിർമാണത്തിന്റെ ഉദ്ഘാടനം നിർവഹിച്ചത്. 856 കോടി ചെലവിട്ട് നിർമിച്ച പദ്ധതിയാണ് മഹാകൽ ലോക്. ഇതിൽ ആദ്യ ഘട്ടത്തിന് മാത്രം 351 കോടി രൂപ ചെലവായിരുന്നു. സപ്തറിഷി വിഗ്രഹങ്ങളുടെ നിർമാണത്തിൽ അഴിമതി നടന്നിട്ടുണ്ടെന്നും മോശം നിലവാരത്തിലുള്ള നിർമാണവസ്തുക്കളാണ് ഉപയോഗിച്ചതെന്നും കോൺഗ്രസ് ആരോപിച്ചു.

മഹാകൽ ലോക് ഇടനാഴിയിൽ 160 വിഗ്രഹങ്ങളാണ് പ്രതിസ്ഠിച്ചിരുന്നത്. ഇതിൽ പത്ത് അടി ഉയരമുള്ള ആറ് സപ്തറിഷി വിഗ്രഹങ്ങളാണ് തകർന്നത്. പിന്നാലെ ക്ഷേത്രം അടച്ചു. വൈകീട്ട് 7 മണിയോടെയാണ് ഇടനാഴി തുറന്നത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →