മലേഷ്യ മാസ്റ്റേഴ്സ് കിരീടം എച്ച് എസ് പ്രണോയ്ക്ക്

ക്വാലാലംപൂര്‍: ബാഡ്മിന്റണിലെ അഭിമാന ടൂര്‍ണമെന്റായ മലേഷ്യ മാസ്റ്റേഴ്സ് കിരീടം എച്ച് എസ് പ്രണോയ്ക്ക്. പുരുഷ സിംഗിള്‍സ് ഫൈനലില്‍ ചൈനയെയാണ് പ്രണോയ് കീഴടക്കിയത്. ചൈനീസ് താരം വെംഗ് ഹോംഗ് യാംഗ് വലിയ വെല്ലുവിളിയാണ് ഉയര്‍ത്തിയത്.
മൂന്ന് ഗെയിമുകള്‍ നീണ്ട മത്സരത്തില്‍ ആദ്യ ഗെയിം പ്രണോയ് സ്വന്തമാക്കിയപ്പോള്‍ രണ്ടാം ഗെയിം വെംഗിനായിരുന്നു. അവസാന ഗെയിമിലും വെംഗ് മികവ് പ്രകടിപ്പിച്ചു. എന്നാല്‍ കലാശക്കൊട്ടില്‍ പ്രണോയ് വിജയിച്ചു. മലയാളിയാണ് പ്രണോയ്. സ്‌കോര്‍: 21-19, 13-21, 21-18.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →