അമിതവേഗത്തിൽ വന്ന ബൈക്ക് ലോറിയിൽ ഇടിച്ച് അപകടം; കോട്ടയത്ത് മൂന്ന് യുവാക്കൾ മരിച്ചു

കോട്ടയം കുമാരനല്ലൂരിൽ ഉണ്ടായ ബൈക്ക് അപകടത്തിൽ മൂന്ന് യുവാക്കൾ മരിച്ചു. കുമാരനല്ലൂർ കൊച്ചാലുംചുവട്ടിൽ 2023 മെയ് 25 ന് വൈകുന്നേരത്തോടെയാണ് അപകടം ഉണ്ടായത്. ഡ്യൂക്ക് ബൈക്ക് ടോറസ് ലോറിയിൽ ഇടിച്ചാണ് അപകടം ഉണ്ടായത്. തിരുവഞ്ചൂർ സ്വദേശി പ്രവീൺ, സംക്രാന്തി സ്വദേശികളായ ആൽവിൻ, ഫാറൂഖ് എന്നിവരാണ് മരിച്ചത്. ബൈക്ക് അമിത വേഗത്തിൽ വന്നതാണ് അപകടമുണ്ടാക്കിയതെന്നാണ് ദൃക്‌സാക്ഷികൾ പറയുന്നത്.

അമിത വേഗതയിൽ വന്നിരുന്ന ബൈക്ക് എതിർദിശയിൽ പോകുകയായിരുന്ന ലോറിയിൽ ഇടിക്കുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികൾ പറയുന്നു. മൂന്ന് പേരും സംഭവസ്ഥലത്തുവച്ച് മരിച്ചു. മൃതദേഹങ്ങൾ കോട്ടയം മെഡിക്കൽ കോളജിലേക്ക് മാറ്റി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →