തിരുവനന്തപുരം: ഈ വര്‍ഷത്തെ ഹയര്‍ സെക്കന്‍ഡറി, വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി രണ്ടാം വര്‍ഷ പരീക്ഷകളുടെ ഫലം 25ന് വൈകിട്ട് മൂന്നിന് പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി പ്രഖ്യാപിക്കും. ഹയര്‍ സെക്കന്‍ഡറിയില്‍ ആകെ 4,32,436 വിദ്യാര്‍ഥികളാണ് പരീക്ഷ എഴുതിയത്. ഇതില്‍ 2,14,379 പേര്‍ പെണ്‍കുട്ടികളും 2,18,057 ആണ്‍കുട്ടികളുമാണ്.
1,93,544 പേര്‍ സയന്‍സും 74,482 പേര്‍ ഹ്യൂമാനിറ്റീസും 10,81,09 പേര്‍ കൊമേഴ്സുമാണ് പരീക്ഷക്ക് ഐച്ഛിക വിഷയമായി തിരഞ്ഞെടുത്തിരുന്നത്. ഹയര്‍ സെക്കന്‍ഡറി ടെക്നിക്കല്‍ വിഷയമായെടുത്ത് 1,753 വിദ്യാര്‍ഥികളും ആര്‍ട്സ് വിഭാഗത്തില്‍ 64 വിദ്യാര്‍ഥികളും പരീക്ഷ എഴുതിയിരുന്നു. സ്‌കോള്‍ കേരള വഴി പരീക്ഷ എഴുതിയ 34,786 വിദ്യാര്‍ഥികളും പ്രൈവറ്റ് വിഭാഗത്തില്‍ 19,698 വിദ്യാര്‍ഥികളും പരീക്ഷാഫലം കാത്തിരിക്കുന്നുണ്ട്.
വി എച്ച് എസ് ഇയില്‍ 28,495 വിദ്യാര്‍ഥികളാണ് രണ്ടാം വര്‍ഷ പരീക്ഷ എഴുതിയത്. ഇതില്‍ 17,565 ആണ്‍കുട്ടികളും 10,930 പെണ്‍കുട്ടികളുമാണ്. ഔദ്യോഗിക ഫലപ്രഖ്യാപനത്തിന് ശേഷം വൈകിട്ട് നാലു മുതല്‍ താഴെ പറയുന്ന വെബ്സൈറ്റുകളിലും മൊബൈല്‍ ആപ്ലിക്കേഷനുകളിലും ഫലം ലഭ്യമാക്കുന്നതിന് സജ്ജീകരണങ്ങള്‍ ഒരുക്കിട്ടുണ്ട്.

