ന്യൂഡല്‍ഹി: താരങ്ങള്‍ തയ്യാറാണെങ്കില്‍ നുണ പരിശോധനയ്ക്കു താനും തയ്യാറാണെന്ന് ലൈംഗികാരോപണം നേരിടുന്ന ഗുസ്തി ഫെഡറേഷന്‍ പ്രസിഡന്റ് ബ്രിജ് ഭൂഷണ്‍ ശരണ്‍ സിംഗ്. ഗുസ്തി താരങ്ങളായ ബജ്‌റംഗ് പുനിയ, വിനേഷ് ഫോഗട്ട് എന്നിവരും പരിശോധനയ്ക്കു വിധേയമാകണമെന്നും ബിജെപി എംപി കൂടിയായ ബ്രിജ് ഭൂഷണ്‍ ഫേസ്ബുക്കില്‍ കുറിച്ചു ബജ്‌റംഗ് പുനിയ, വിനേഷ് ഫോഗട്ട് നുണ പരിശോധനയ്ക്കു തയാറാണെങ്കില്‍ താനും തയ്യാറാണ്. മാധ്യമങ്ങളെ വിളിച്ച് ഇക്കാര്യം അറിയിക്കുമെന്നും ബ്രിജ് ഭൂഷണ്‍ ഫേസ്ബുക്ക് കുറിപ്പില്‍ പറയുന്നു. തനിക്കെതിരായ ഒരു ആരോപണമെങ്കിലും തെളിയിച്ചാല്‍ തൂങ്ങിമരിക്കുമെന്ന പ്രഖ്യാപനത്തില്‍ ഉറച്ചുനില്‍ക്കുന്നു. താന്‍ എന്തെങ്കിലും തെറ്റ് ചെയ്തിട്ടുണ്ടോയെന്ന് ഗുസ്തി താരങ്ങള്‍ ഒഴികെ ആരോടെങ്കിലും ചോദിക്കാനും ബ്രിജ് ഭൂഷണ്‍ പറഞ്ഞു. അതേ സമയം ഉദ്ഘാടന ദിനം പുതിയ പാര്‍ലമെന്റ് മന്ദിരത്തിനു മുന്നില്‍ വനിതാ മഹാപഞ്ചായത്ത് നടത്തുമെന്ന് ഗുസ്തി താരങ്ങള്‍ 22/05/23 തിങ്കളാഴ്ച പ്രഖ്യാപിച്ചു. ബ്രിജ് ഭൂഷണിനെതിരെ നടപടി ആവശ്യപ്പെട്ടാണ് സമരം.
നുണ പരിശോധനയ്ക്കു തയ്യാറാണെന്ന് ബ്രിജ് ഭൂഷണ്‍
