വീട്ടിലെ ശുചിമുറിയിൽ യുവതിയെ പൊള്ളലേറ്റു മരിച്ച നിലയിൽ കണ്ടെത്തി.

തിരുവനന്തപുരം : തിരുവനന്തപുരം പുത്തൻതോപ്പിൽ യുവതി പൊള്ളലേറ്റു മരിച്ചു. ഒൻപതുമാസം പ്രായമുള്ള കുഞ്ഞിന് ഗുരുതരമായി പൊള്ളലേറ്റു. പുത്തൻതോപ്പിൽ റോജാ ഡെയ്ലിൽ രാജു ജോസഫ് ടിൻസിലിയുടെ ഭാര്യ അഞ്ജു (23) ആണ് മരിച്ചത്. വീട്ടിലെ ശുചിമുറിയിലാണ് പൊള്ളലേറ്റ് മരിച്ചനിലയിൽ കണ്ടെത്തിയത്. 2023 മെയ് 16 ന് വൈകുന്നേരം ഏഴുമണിയോടെയായിരുന്നു സംഭവം.

ഒൻപതുമാസം പ്രായമുള്ള മകൻ ഡേവിഡ് ഗുരുതരാവസ്ഥയിൽ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ വെന്റിലേറ്ററിൽ ചികിത്സയിലാണ്. കുട്ടിയുടെ സ്ഥിതി അതീവഗുരുതരമാണ്. ഒന്നര വർഷം മുൻപായിരുന്നു രാജു ജോസഫിന്റെയും അഞ്ജുവിന്റെയും വിവാഹം. അഞ്ജു വെങ്ങാനൂർ സ്വദേശിയാണ്. പൊള്ളലേറ്റുകിടന്ന അഞ്ജുവിനെ ആശുപത്രിയിൽ എത്തിക്കാൻ ഭർത്താവ് ശ്രമിച്ചില്ലെന്നും കുട്ടിയെ മാത്രമെ ആശുപത്രിയിൽ എത്തിക്കാൻ ഭർത്താവ് ശ്രമിച്ചതെന്നുമുള്ള ആരോപണം ഉയർന്നിട്ടുണ്ട്.

ആത്മഹത്യയെന്നാണ് പ്രാഥമിക വിവരം. എന്നാൽ ഇക്കാര്യം ഉറപ്പിക്കാനാകില്ലെന്ന നിലപാടിലാണ് പൊലീസ്. പൊലീസ് സ്ഥലത്തെത്തി അന്വേഷണം തുടങ്ങി. യുവതിയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് ബന്ധുക്കളും ആരോപിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →