ക്വാഡ് കമാന്‍ഡര്‍മാര്‍ യുഎസില്‍: അജണ്ട ഇന്തോ-പസഫിക് സുരക്ഷ

കാലിഫോര്‍ണിയ: ക്വാഡ് അംഗരാജ്യങ്ങളില്‍ നിന്നുള്ള മുതിര്‍ന്ന സൈനിക കമാന്‍ഡര്‍മാരുടെ യോഗം മെയ് 15-17 തീയതികളില്‍ കാലിഫോര്‍ണിയയില്‍ നടക്കും. ഇന്തോ-പസഫിക് സുരക്ഷയെക്കുറിച്ചുള്ള ഉന്നതതല യോഗത്തില്‍ ഇന്ത്യയുടെ ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫ് (സിഡിഎസ്) ജനറല്‍ അനില്‍ ചൗഹാന്‍ പങ്കെടുക്കും. മെയ് 24ന് സിഡ്നിയില്‍ നടക്കുന്ന ക്വാഡ് ഉച്ചകോടിക്ക് മുന്നോടിയായാണ് യോഗം നടക്കുന്നത്. ഇന്‍ഡോ-പസഫിക്കില്‍ ചൈന ഉയര്‍ത്തുന്ന ആക്രമണാത്മക വെല്ലുവിളികളാണ് ചര്‍ച്ചയുടെ അജണ്ട.

യുഎസ് ഇന്‍ഡോ-പസഫിക് കമാന്‍ഡിന്റെ കമാന്‍ഡര്‍ അഡ്മിറല്‍ ജോണ്‍ സി അക്വിലിനോ ആതിഥേയത്വം വഹിക്കുന്ന യോഗത്തില്‍ നറല്‍ യോഷിഹിഡെ യോഷിദ, ചീഫ് ഓഫ് സ്റ്റാഫ്, ജോയിന്റ് സ്റ്റാഫ്, ജാപ്പനീസ് സെല്‍ഫ് ഡിഫന്‍സ് ഫോഴ്സ്, ജനറല്‍ ആംഗസ് കാംബെല്‍, ഓസ്ട്രേലിയയിലെ പ്രതിരോധ സേനാ മേധാവി എന്നിവരും പങ്കെടുക്കും. ജനറല്‍ ചൗഹാന്റെ ആദ്യ യുഎസ് സന്ദര്‍ശനമാണിത്. ക്വാഡ് രാഷ്ട്രങ്ങളുടെ നാവിക സേനകളുടെ മലബാര്‍ ശക്തി തെളിയിക്കല്‍ പ്രകടനമായ മലബാര്‍ സേന പ്രകടനം ഈ വര്‍ഷം ഓഗസ്റ്റില്‍ സിഡ്നിയിലാണ് നടക്കുന്നത്. ഇക്കാര്യവും യോഗത്തില്‍ ചര്‍ച്ചയായേക്കും.ഇന്തോ പസഫിക് മേഖലയില്‍ നടത്തുന്ന ഇടപെടലുകളെ ശക്തമായി ചെറുക്കുമെന്ന് കഴിഞ്ഞ ക്വാഡ് ഉച്ചകോടി നിലപാടെടുത്തിരുന്നു. നാവികം, ബഹിരാകാശം, ആരോഗ്യം, ദുരന്തനിവാരണം, സൈബര്‍ സുരക്ഷ മേഖലകളില്‍ ക്വാഡ് രാജ്യങ്ങള്‍ കൂടുതല്‍ സഹകരിക്കുന്നുണ്ട്. എങ്കിലും ചൈനയുടെ സ്വാധീനം പ്രതിരോധിക്കുക ലക്ഷ്യമിട്ടാണ് ഇന്‍ഡോ – പസഫിക് മേഖലയ്ക്ക് ഊന്നല്‍ നല്‍കുന്ന പദ്ധതികളാവും യോഗത്തിലെ മുഖ്യ വിഷയം. മേഖലയില്‍ ചൈന നടത്തുന്ന അവകാശവാദങ്ങള്‍ ഇന്ത്യയ്ക്കും മറ്റ് ക്വാഡ് രാജ്യങ്ങള്‍ക്കും ഒരുപോലെ വെല്ലുവിളിയാണ്. ചൈനീസ് നടപടികള്‍ ഈ രാജ്യങ്ങളുടേ സാമ്പത്തിക സുരക്ഷയെ കൂടി സാരമായി ബാധിക്കുമെന്നത് ഉള്‍ക്കൊണ്ടുള്ള കൂടുതല്‍ നയരൂപീകരണങ്ങളുണ്ടാകും. ചൈനയെ മറികടന്ന് ആഗോളവ്യാപാരത്തിലെ നിര്‍ണായക ഇടപെടലുകള്‍ ഉറപ്പിക്കുക എന്നതാകും ക്വാഡ് രാജ്യങ്ങളുടെ ലക്ഷ്യം2017 നും 2021 നും ഇടയില്‍ ചൈന ഇന്ത്യന്‍ മഹാസമുദ്രത്തിലേക്ക് 53 നിരീക്ഷണ കപ്പലുകള്‍ അയയ്ക്കുകയും മേഖലയില്‍ ഇടപെടലുകള്‍ നടത്തുകയും ചെയ്യുന്നുണ്ട്. മേഖലയില്‍ ക്വാഡ് രാജ്യങ്ങള്‍ സഹകരണം ശക്തിപ്പെടുത്തി മുന്നോട്ടുപോകും. സമുദ്രമേഖലയിലെ അട്ടിമറികളെ കൂട്ടായി നേരിടാനും ഉച്ചകോടിയില്‍ ധാരണയായി. ചൈനക്കെതിരെയുള്ള നീക്കം ശക്തിപ്പടുത്താന്‍ കൂടിയാണ് അമേരിക്കയുടെ നേതൃത്വത്തിലുള്ള ക്വാഡ് ഉച്ചകോടിയുടെ ലക്ഷ്യം.ഇന്ത്യന്‍ മഹാസമുദ്ര മേഖലയിലെ ചൈനീസ് നേവിയുടെ സാന്നിധ്യം ഇന്ത്യയ്ക്ക് ഗുരുതരമായ വെല്ലുവിളി ഉയര്‍ത്തുന്നുണ്ട്. പ്രത്യേകിച്ച് ചൈന കംബോഡിയയില്‍ പുതിയ തുറമുഖങ്ങള്‍ സ്ഥാപിക്കുകയും ഹംബന്തോട്ടയെ ഇരട്ട ഉപയോഗ തുറമുഖമാക്കാനുള്ള ശ്രമം നടത്തുകയും ചെയ്ത സാഹചര്യത്തില്‍.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →