കൊച്ചി: വനംവകുപ്പിന്റെ ഉടമസ്ഥതയിലുള്ളബോട്ടുകളുടെ ഫിറ്റ്നസ് പരിശോധിക്കാന്‍ വനംമേധാവി വനംവിജിലന്സിനു നിര്‍ദേശം നല്കി.
ബോട്ടുകളുടെയും അനുബന്ധ സുരക്ഷാരേഖകളുടെയും പരിശോധനയാണു നടത്തുന്നത്. ടൂറിസത്തിനും വനനിരീക്ഷണത്തിനുമായാണു ബോട്ടുകള്‍ ഉപയോഗിക്കുന്നത്. അണക്കെട്ടുകളില്‍ വനംവകുപ്പിന്റെ ബോട്ടുകള്‍ ഓടുന്നുണ്ട്. മുല്ലപ്പെരിയാര്‍, നെയ്യാര്‍, തട്ടേക്കാട്, ഇടമലയാര്‍, പീച്ചി, ചിമ്മിനി, ശെന്തുരുണി, ഇടുക്കി, പറമ്പിക്കുളം അണക്കെട്ടുകളില്‍ ബോട്ട് പ്രവര്‍ത്തിക്കുന്നുണ്ട്. മുപ്പതോളം ബോട്ടുകള്‍ വനംവകുപ്പിനുണ്ട്. പലതും കാലപ്പഴക്കമുള്ളതാണ്.
വനംവകുപ്പ് ബോട്ടുകളില്‍ വിജിലന്‍സ് പരിശോധന
