പത്തനംത്തിട്ട : കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ഹോമിയോ, ആയുര്‍വേദ ഡോക്ടര്‍മാരുടെ പങ്കാളിത്തം ഉറപ്പാക്കുന്ന പദ്ധതിയായ ‘മുന്നോട്ട്’ ജില്ലാ കളക്ടര്‍ പി.ബി.നൂഹ് ഉദ്ഘാടനം ചെയ്തു. കളക്ട്രേറ്റ് ചേംബറില്‍ നടന്ന വീഡിയോ കോണ്‍ഫറന്‍സിലൂടെയാണ് പദ്ധതിയുടെ ഭാഗമായ ഡോക്ടര്‍മാര്‍ക്കായുള്ള പരിശീലന പരിപാടി കളക്ടര്‍ ഉദ്ഘാടനം ചെയ്തത്.
അടൂര്‍ ജനറല്‍ ആശുപത്രി, തിരുവല്ല താലൂക്ക് ആശുപത്രി, പത്തനംതിട്ട ജനറല്‍ ആശുപത്രി, കോഴഞ്ചേരി ജില്ലാ ആശുപത്രി എന്നീ നാല് സെന്ററുകളിലായാണ് പരിശീലനം നടക്കുക. സി.എഫ്.എല്‍.ടി.സികളുടെ മേല്‍നോട്ടം, സ്രവം ശേഖരിക്കല്‍ എന്നിവയില്‍ ഇവരുടെ പങ്കാളിത്തം ഉറപ്പാക്കുകയാണ് ലക്ഷ്യം. ഇവര്‍ക്കാവശ്യമായ പി.പി.ഇ കിറ്റുകള്‍, മറ്റ് സാധന സാമഗ്രികള്‍ എന്നിവ ജില്ലാ ഭരണകൂടം നല്‍കും. ഡി.എം.ഒ ഡോ. എ.എല്‍ ഷീജ, എന്‍എച്ച്എം ഡിപിഎം ഡോ. എബി സുഷന്‍ തുടങ്ങിയവര്‍ പങ്കെടുത്തു
ഹോമിയോ, ആയുര്‍വേദ ഡോക്ടര്‍മാരുടെ പങ്കാളിത്തം ഉറപ്പാക്കി ‘മുന്നോട്ട്’ പദ്ധതി
