അത് അമ്മയുടെ വാല്‍സല്യപ്പൊതി: ലേയില്‍ നിന്ന് ഡല്‍ഹിയിലേക്ക് പറന്നെത്തുന്നത് നവജാത ശിശുവിനുള്ള മുലപ്പാല്‍

ന്യൂഡല്‍ഹി : കഴിഞ്ഞ രണ്ടാഴ്ചയായി കൊവിഡ് മഹാമാരിയ്ക്കിടയിലും ഒരു സ്വകാര്യ വിമാനകമ്പനിയുടെ വിമാനം ജമ്മുകശ്മീരിലെ ലേയില്‍ നിന്ന് ഡല്‍ഹിയിലേക്ക് ദിവസം പറന്നെത്തുന്നുണ്ട്. അത് കാത്ത് രണ്ട് പേര്‍ വിമാനത്താളത്തില്‍ ദിവസവും കാത്ത് നില്‍ക്കുന്നുണ്ടാവും. ആ വിമാനത്തില്‍ പറന്നെത്തുന്നത് 35 ദിവസം മാത്രം പ്രായമുള്ള റിങ്‌സിന്‍ എന്ന ആണ്‍കുഞ്ഞിനുള്ള അമ്മയുടെ സമ്മാനമാണ്, മുലപ്പാല്‍. അടിയന്തര ശസ്ത്രക്രിയക്കായി എത്തിയ കുഞ്ഞ് ഡല്‍ഹിയിലെ ആശുപത്രിയില്‍ കഴിയുകയാണ്. ജനിച്ച് രണ്ടാം ദിവസം മുതല്‍ ഡല്‍ഹിയിലെ ആശുപത്രിയില്‍ ചികില്‍സയിലാണ് കുഞ്ഞ്.

കഴിഞ്ഞ മാസം 16ാം തീയതി ലേയിലെ ആശുപത്രിയില്‍ സീസേറിയന്‍ വഴി ജനിച്ച കുഞ്ഞിന് പാലു കുടിക്കാന്‍ സാധിച്ചിരുന്നില്ല. തുടര്‍ന്ന് നടന്ന
വിശദപരിശോധനയില്‍ അന്നനാളത്തിനു തകരാറുണ്ടെന്നു ഡോക്ടര്‍മാര്‍ കണ്ടെത്തി. തുടര്‍ന്ന് 2 ദിവസം പ്രായമുള്ള കുഞ്ഞിനെ അടിയന്തര ശസ്ത്രക്രിയയ്ക്കായി അമ്മയുടെ സഹോദരന്‍ വിമാനത്തില്‍ ഡല്‍ഹിയിലെത്തിച്ചു. മൈസൂരുവില്‍ ജോലി ചെയ്യുന്ന പിതാവും പിന്നാലെ ഡല്‍ഹിയിലെത്തി. കോവിഡ് കാലമായതിനാല്‍ ലേയില്‍ തുടരേണ്ടി വന്ന അമ്മ എല്ലാ ദിവസവും മുലപ്പാല്‍ അയച്ചുകൊടുക്കുകയാണ്. ലേയിലുള്ള ഡോര്‍ജെ പാല്‍മൊ എന്ന യുവതിയുടെയും ജിക്മത് വാങ്ഡസന്റെയും കുഞ്ഞാണ് റിങ്‌സിന്‍.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →