മോദിയുടെ ആത്മഹത്യാ പരാമർശത്തിനെതിരെ രൂക്ഷമായി പ്രതികരിച്ച് പ്രിയങ്ക ഗാന്ധിയും രാഹുൽ ഗാന്ധിയും

ദില്ലി : പ്രധാനമന്ത്രി നരേന്ദ്ര മോദി ആത്മഹത്യയുമായി ബന്ധപ്പെട്ട് നടത്തിയ പരാമർശത്തിൽ വിമർശനവുമായി നേതാവ് രാഹുൽ ഗാന്ധി. 2023 ഏപ്രിൽ 26 ബുധനാഴ്ച നടന്ന ഒരു മീഡിയ കോൺക്ലേവിൽ സംസാരിക്കവെയാണ് ആത്മഹത്യാക്കുറിപ്പുമായി ബന്ധപ്പെട്ട് മോദി പരാമർശം നടത്തിയത്.

ഒരു പ്രൊഫസർക്ക് തന്റെ മകളുടെ ആത്മഹത്യാക്കുറിപ്പ് കിട്ടിയപ്പോൾ അതിലെ അക്ഷരത്തെറ്റ് കണ്ട് അദ്ദേഹം നിരാശനായി എന്നാണ് മോദി തമാശ പറഞ്ഞത്. ഇതിനെതിരെ രൂക്ഷമായി പ്രതികരിച്ച് പ്രിയങ്ക ഗാന്ധിയും രാഹുൽ ഗാന്ധിയും രംഗത്ത് വന്നു. ട്വിറ്ററിലൂടെയായിരുന്നു ഇരുവരുടെയും പ്രതികരണം.

ആയിരക്കണക്കിന് കുടുംബങ്ങൾക്കാണ് ആത്മഹത്യയിലൂടെ സ്വന്തം മക്കളെ നഷ്ടപ്പെട്ട് കൊണ്ടിരിക്കുന്നത്. പ്രധാനമന്ത്രി അതിൽ തമാശ കണ്ടെത്താൻ ശ്രമിക്കുന്നു. രാഹുൽ പറഞ്ഞു. യുവജനങ്ങൾക്കിടയിൽ വിഷാദവും ആത്മഹത്യയും ഒരു ദുരന്തമാണെന്നും അല്ലാതെ ചിരിച്ച് തള്ളാനുള്ള വിഷയമല്ലെന്നും പ്രിയങ്ക പറഞ്ഞു

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →