തിരുവനന്തപുരം: പച്ച കവറില്‍ ലഭിക്കുന്ന മില്‍മ റിച്ച് പാലിന്റെ വിലവര്‍ധന പിന്‍വലിച്ചു. എന്നാല്‍, മില്‍മ സ്മാര്‍ട്ടിന്റെ വിലവര്‍ധന തുടരും. രണ്ട് ഇനത്തിനും ലിറ്ററിനു രണ്ടു രൂപയാണു കൂട്ടിയിരുന്നത്. വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി ഉള്‍പ്പെടെയുള്ളവരുടെ ശക്തമായ എതിര്‍പ്പിനെത്തുടര്‍ന്നാണു മില്‍മ റിച്ച് പാലിന്റെ വിലവര്‍ധന പിന്‍വലിച്ചത്. മില്‍മയ്ക്കു തെറ്റുപറ്റിയെന്നും വില വര്‍ധനയ്ക്കു മുമ്പു സര്‍ക്കാരിന്റെ അനുമതി വാങ്ങേണ്ടിയിരുന്നെന്നും മന്ത്രി പറഞ്ഞു. വെറും അഞ്ചു ശതമാനം ആവശ്യക്കാര്‍മാത്രമാണ് വില കൂട്ടിയ രണ്ട് ഇനങ്ങള്‍ക്കുമുള്ളതെന്നും അതുകൊണ്ടു ജനങ്ങളെ കാര്യമായി ബാധിക്കില്ലെന്നുമായിരുന്നു മില്‍മയുടെ ന്യായീകരണം. മറ്റ് ഉത്പന്നങ്ങള്‍ക്കു വില കൂട്ടിയപ്പോള്‍ റിച്ചിനും സ്മാര്‍ട്ടിനും വില കൂട്ടിയിരുന്നില്ലെന്നും മില്‍മ അധികൃതര്‍ പറഞ്ഞിരുന്നു.
പച്ച കവറിലെ മില്‍മ പാലിന്റെ വിലവര്‍ധന പിന്‍വലിച്ചു
