ചെന്നൈ: എസ് ജി ചാള്‍സ് സംവിധാനം ചെയ്ത ഐശ്വര്യ രാജേഷിന്റെ വരാനിരിക്കുന്ന ചിത്രമായ സൊപ്പന സുന്ദരി ഏപ്രില്‍ 14 ന് ലോകമെമ്പാടുമുള്ള തീയറ്ററുകളില്‍ എത്തുമെന്നും നിര്‍മ്മാതാക്കള്‍ അറിയിച്ചു. ചിത്രത്തിന് യു സര്‍ട്ടിഫിക്കറ്റ് ആണ് ലഭിച്ചത്. ഇപ്പോള്‍ സിനിമയിലെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി.
ഐശ്വര്യ രാജേഷ്, ലക്ഷ്മി പ്രിയ ചന്ദ്രമൗലി, ദീപ ശങ്കര്‍, കരുണാകരന്‍, സതീഷ്, റെഡിന്‍ കിംഗ്‌സ്‌ലി, മൈം ഗോപി, സുനില്‍ റെഡ്ഡി, തെന്‍ഡ്രല്‍ രഘുനാഥന്‍ എന്നിവരുള്‍പ്പെടെയുള്ള ഒരു കൂട്ടം അഭിനേതാക്കളാണ് ചിത്രത്തിലുള്ളത്.
ഒരു ഡാര്‍ക്ക് കോമഡി ആയി ബില്ല് ചെയ്തിരിക്കുന്ന സോപ്പന സുന്ദരി
ഹംസിനി എന്റര്‍ടെയ്ന്‍മെന്റും ഹ്യൂബോക്സ് സ്റ്റുഡിയോസും അഹിംസ എന്റര്‍ടെയ്ന്‍മെന്റും ചേര്‍ന്നാണ് നിര്‍മ്മിക്കുന്നത്. ടെക്നിക്കല്‍ ടീമില്‍ ബാലമുരുകന്‍, വിഘ്നേഷ് രാജഗോപാലന്‍ എന്നിവര്‍ ഛായാഗ്രഹണവും കെ ശരത് കുമാര്‍ എഡിറ്റിംഗും നിര്‍വ്വഹിക്കുന്നു. അജ്മല്‍ തഹ്‌സീനാണ് സംഗീതം ഒരുക്കിയിരിക്കുന്നത്.