തിരുവനന്തപുരം: കേരളത്തിൽ ഉടൻ ബിജെപി സർക്കാർ രൂപീകരിക്കുമെന്ന കെ സുരേന്ദ്രന്റെ പരാമർശത്തെ ഫലിത ബിന്ദുക്കളിലെ ഇന്നത്തെ വാചകം എന്നായിരുന്നു വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയുടെ പരിഹാസം. ഫേസ്ബുക്കിലൂടെയായിരുന്നു വി ശിവൻകുട്ടിയുടെ വിമർശനം.
വി ശിവൻകുട്ടി ഫേസ്ബുക്കിൽ കുറിച്ചത് :
ഫലിതബിന്ദുക്കൾ :- ഇന്നത്തെ വാചകം “അധികം വെെകില്ല, കേരളത്തിൽ ബിജെപിയുടെ നേതൃത്വത്തിൽ സർക്കാർ രൂപീകരിക്കും”
അധികം വെെകാതെ കേരളത്തിൽ ബിജെപിയുടെ നേതൃത്വത്തിൽ സർക്കാർ രൂപീകരിക്കുമെന്നാണ് കെ സുരേന്ദ്രൻ വാർത്താ ഏജൻസിയായ എൻഐഎയോട് പറഞ്ഞത്. വരും ദിവസങ്ങളിൽ കേരളത്തിലെ കൂടുതൽ കോൺഗ്രസ്, സിപിഐഎം നേതാക്കൾ ബിജെപിയിൽ ചേരുമെന്നും സുരേന്ദ്രൻ പറഞ്ഞു. ഒരു വലിയ മാറ്റത്തിനാണ് അനിൽ ആന്റണി തുടക്കം കുറിച്ചിരിക്കുന്നത്. അനിൽ ആന്റണിയിലൂടെ പുറത്ത് വന്നിരിക്കുന്നത് കേരളത്തിലെ സാധാരണക്കാരായ ജനങ്ങളുടെ മനസാണ് യുവാക്കൾക്ക് മാതൃകയാണ് നരേന്ദ്ര മോദി. മോദിയെ പിന്തുണച്ച് കൂടുതൽ നേതാക്കൾ രംഗത്ത് വരും. കേരളത്തിൽ മാറ്റമുണ്ടാകും, സംസ്ഥാനത്ത് ബിജെപി സർക്കാർ രൂപീകരിക്കും,’ സുരേന്ദ്രൻ അവകാശപ്പെട്ടു.

