ദേശീയ പഞ്ചായത്ത് അവാർഡിൽ കേരളത്തിന് 4 പുരസ്കാരം‍; അഭിമാനമെന്ന് എം ബി രാജേഷ്

തിരുവനന്തപുരം: 2023ലെ ദേശീയ പഞ്ചായത്ത് അവാർഡിൽ തിളക്കമാർന്ന നേട്ടവുമായി കേരളം. നാല് പ്രധാനപ്പെട്ട പുരസ്കാരങ്ങളാണ് സംസ്ഥാനത്തെ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾ സ്വന്തമാക്കിയതെന്ന് മന്ത്രി എം ബി രാജേഷ് ഫേസ്ബുക്കിലൂടെ അറിയിച്ചു. കേന്ദ്രസർക്കാർ സുസ്ഥിര വികസന ലക്ഷ്യങ്ങൾ (എസ്‌ ഡി ജി) പ്രകാരം ഒൻപത്‌ സൂചികകളുടെ അടിസ്ഥാനത്തിലാണ്‌ പുരസ്കാരത്തിനായി വിലയിരുത്തൽ നടത്തിയത്‌.

രാജ്യത്തെ മികച്ച ശിശുസൗഹൃദ പഞ്ചായത്തായി തെരഞ്ഞെടുക്കപ്പെട്ടത്‌ ആലപ്പുഴയിലെ ചെറുതന ഗ്രാമപഞ്ചായത്താണ്‌. സ്വയം പര്യാപ്‌തമായ അടിസ്ഥാന സൗകര്യങ്ങളുടെ കാര്യത്തിൽ ആലപ്പുഴയിലെ വീയപുരം ഗ്രാമപഞ്ചായത്ത്‌ രാജ്യത്ത്‌ ഒന്നാം സ്ഥാനത്തെത്തി. ജലപര്യാപ്തതയ്ക്ക്‌ വേണ്ടി നടത്തിയ പ്രവർത്തനങ്ങൾക്ക്‌ മലപ്പുറം പെരുമ്പടപ്പ് ഗ്രാമപഞ്ചായത്ത്‌ രണ്ടാം സ്ഥാനം നേടി. സൽഭരണ വിഭാഗത്തിൽ തൃശൂർ അളഗപ്പ നഗർ പഞ്ചായത്ത്‌ മൂന്നാം സ്ഥാനം സ്വന്തമാക്കി. പുരസ്കാരങ്ങൾ 2023 ഏപ്രിൽ 17 ന്‌ ഡൽഹി വിജ്ഞാൻ ഭവനിൽ നടക്കുന്ന ചടങ്ങിൽ വിതരണം ചെയ്യും.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →