കൊച്ചി: പള്ളുരുത്തിയിൽ 177 കിലോ കഞ്ചാവുമായി കാർ ഉപേക്ഷിച്ച നിലയിൽ. 2023 മാർച്ച് 7 വെളളിയാഴ്ച രാത്രി കാർ നിറയെ ചാക്കുകെട്ടുകളുമായി കണ്ട നാട്ടുകാർ പോലീസിൽ വിവരം അറിയിക്കുകയായിരുന്നു. പത്തുദിവസം മുമ്പ് വാടകയ്ക്കെടുത്ത കാറാണ് വഴിയരികിൽ കണ്ടെത്തിയത്. കാർ വാടകയ്ക്ക് നൽകിയവർ തിരികെ ലഭിക്കാതെ വന്നപ്പോഴാണ് അന്വേഷണം നടത്തിയത്.
കാർ വാടകയ്ക്ക് എടുത്തവരെക്കുറിച്ച് പൊലീസ് അന്വേഷണം തുടങ്ങി. കടവന്ത്ര സ്വദേശികളാണ് കാർ വാടകയ്ക്ക് എടുത്തതെന്നാണ് വിവരം. സംഭവത്തിൽ സമീപത്തുള്ള സിസിടിവി ദൃശ്യങ്ങൾ പൊലീസ് ശേഖരിക്കുന്നുണ്ട്.

