അപമാനഭാരം കൊണ്ട് കോൺഗ്രസ് തലകുനിക്കുമെന്ന് എ എ റഹിം

തിരുവനന്തപുരം: ഇന്നത്തെ കോൺഗ്രസിനെ വിശ്വസിക്കാൻ കൊള്ളില്ലെന്ന് എ എ റഹിം. മുതിർന്ന കോൺഗ്രസ് നേതാവ് എകെ ആന്റണിയുടെ മകൻ അനിൽ ആന്റണി ബിജെപിയിലേക്ക് ചേക്കേറും എന്ന വാർത്തയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. അനിൽ ആന്റണിയെ തട്ടകത്തിൽ എത്തിക്കുന്നതിൽ ബിജെപിക്ക് ഗുണമുണ്ടാകില്ല എന്നാണ് കരുതുന്നത്. എന്നാൽ കോൺഗ്രസിന്റെ വിശ്വാസ്യതയാണ് ഇവിടെ തകരുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. അപമാനഭാരം കൊണ്ട് കോൺഗ്രസ് തലകുനിക്കുമെന്നും അദ്ദേഹം പറഞ്ഞു.

കോൺഗ്രസ് ആത്മപരിശാധന നടത്തേണ്ടിയിരിക്കുന്നു എന്ന് റഹിം ആരോപണം ഉയർത്തി. രാജ്യത്തെ കോൺഗ്രസ് അണികളെ എങ്ങനെയാണ് രാഷ്ട്രീയവത്കരിക്കുന്നത് എന്നത് ഒരു ചോദ്യമാണ്. എ കെ ആന്റണി രാജ്യത്തെ ഏറ്റവും മുതിർന്ന കോൺഗ്രസ് നേതാവാണ്. പക്ഷെ, അനിൽ ബിജെപിയിലേക്ക് പോയതിൽ യാതൊരു അത്ഭുതവും ഇല്ലെന്ന് അദ്ദേഹം വ്യക്തമാക്കി. കാരണം, കോൺഗ്രസിന്റെ മുതർന്ന പല നേതാക്കളും ഇന്ന് ബിജെപിയുടെ കൂടെയാണ് എന്ന് അദ്ദേഹം ചൂണ്ടികാണിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →