കൊവിഡ് രോഗംമൂലം മരിച്ചവരുടെ മൃതദേഹത്ത് ആറുമണിക്കൂര്‍ മാത്രമേ കൊറോണ വൈറസ് നിലനില്‍ക്കുകയുള്ളൂ എന്ന മുന്‍ ധാരണ തിരുത്താന്‍ സമയമായോ?

തൃശൂര്‍: കൊവിഡ് രോഗം മൂലം മരിച്ചവരുടെ മൃതദേഹത്ത് ആറുമണിക്കൂര്‍ മാത്രമേ കൊറോണ വൈറസ് നിലനില്‍ക്കുകയുള്ളൂ എന്ന മുന്‍ ധാരണ തിരുത്താന്‍ കാലമായോ? പുറത്തുവരുന്ന വിവരങ്ങള്‍ മറിച്ച് ചിന്തിക്കാന്‍ പ്രേരിപ്പിക്കുന്നതാണ്. അന്തിക്കാട് പൊലീസ് സ്റ്റേഷനിലെ ഡബ്ല്യുപിസിക്ക് കൊവിഡ് പകര്‍ന്നത് മൃതദേഹ പരിശോധനയില്‍നിന്ന് ആണെന്ന സംശയം ഉയരുകയാണ്. കഴിഞ്ഞ അഞ്ചിന് അരിമ്പൂരില്‍ കുഴഞ്ഞുവീണു മരിച്ച വത്സലയുടെ 45 മണിക്കൂര്‍ ഫ്രീസറില്‍ വച്ച മൃതദേഹം ഇന്‍ക്വസ്റ്റ് നടത്തിയ സംഘത്തില്‍ ഈ പൊലീസ് ഉദ്യോഗസ്ഥയുമുണ്ടായിരുന്നു.

വത്സലയുടെ മൃതദേഹത്തില്‍ ട്രൂനാറ്റ് പരിശോധനയില്‍ ഫലം നെഗറ്റീവായിരുന്നു. തുടര്‍ന്ന് ശ്വാസനാളത്തില്‍നിന്ന് എടുത്ത സ്രവപരിശോധനയിലാണ് പോസിറ്റീവ് ആണെന്നു തെളിഞ്ഞത്. മരണകാരണം വ്യക്തമാവാത്ത സാഹചര്യത്തില്‍ പോസ്റ്റ്‌മോര്‍ട്ടവും സംസ്‌കാരവും നീട്ടിവയ്ക്കുകയായിരുന്നു. സംസ്‌കാരം നടത്തിയ ആരോഗ്യപ്രവര്‍ത്തകര്‍ക്കും ഇന്‍ക്വസ്റ്റ് നടത്തിയ പൊലീസ് ഉദ്യോഗസ്ഥര്‍ക്കും പിന്നീട് കൊവിഡ് സ്ഥിരീകരിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →