ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കിയത് ബിജെപിയുടെ അസഹിഷ്ണുതയും ഏകാധിപത്യ സ്വഭാവവും ആണ് വെളിവാക്കുന്നതെന്ന് സിപിഎം പോളിറ്റ്ബ്യൂറോ. ചോദ്യങ്ങള്‍ ചോദിക്കുന്നവരെ കേന്ദ്ര സര്‍ക്കാര്‍ അന്വേഷണ ഏജന്‍സികളെ ഉപയോഗിച്ച് വേട്ടയാടുന്നതിന്റെ മറ്റാരു രീതിയാണിതെന്നും പിബി യോഗത്തിന് ശേഷം മാധ്യമങ്ങളെ കണ്ട സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു. ചോദ്യങ്ങള്‍ക്ക് ഉത്തരം പറയുന്നതിന് പകരം ബിജെപി പാര്‍ലമെന്റ് തടസ്സപ്പെടുത്തുകയാണ്. ധ്രുവികരണം ലക്ഷ്യമിട്ട് ക്രിസ്ത്യന്‍, മുസ്ലീം വിഭാഗങ്ങള്‍ക്ക് എതിരായ ആക്രമണം രാജ്യത്ത് തുടരുകയാണ്. കര്‍ണാടകയില്‍ മുസ്ലിം വിഭാഗങ്ങള്‍ക്കുള്ള സംവരണം ഒഴിവാക്കിയത് ഇതിന്റെ ഭാഗമാണ്.
ത്രിപുര തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സിപിഎം സഹകരണം ഗുണകരമായിരുന്നുവെന്നാണ് പിബി വിലയിരുല്‍. രാഹുലിനെ അയോഗ്യനാക്കിയതുമായി ബന്ധപ്പെട്ട കോടതി നടപടികള്‍ നിരീക്ഷിച്ചുവരികയാണ്. വയനാട് ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ചോദ്യത്തിന് മറുപടിയായാണ് യെച്ചൂരിയുടെ പ്രതികരണം. കേരളത്തില്‍ പ്രധാന പോരാട്ടം സി പി എമ്മും കോണ്‍ഗ്രസും തമ്മിലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 2024ലെ തിരഞ്ഞെടുപ്പില്‍ ദേശീയതലത്തില്‍ വിശാല സഖ്യമില്ല. സംസ്ഥാന സാഹചര്യങ്ങള്‍ക്ക് അനുസരിച്ചാകും സഖ്യങ്ങളെന്നും യെച്ചൂരി വ്യക്തമാക്കി.
അസഹിഷ്ണുതയും ഏകാധിപത്യ സ്വഭാവവും ആണ് ബിജെപിയുടെ വെളിവാക്കുന്നതെന്ന് സിപിഎം പോളിറ്റ്ബ്യൂറോ
