നന്മയുടെ പുതുവഴികൾ തുറക്കാനുള്ള സുവർണവസരമായി പരിശുദ്ധ റമസാനെ കാണണം; ടി പി അബ്ദുല്ല കോയ മദനി

വിദ്വേഷവും വെറുപ്പും അഹങ്കാരവും മനസ്സിൽ നിന്ന് പറിച്ചെറിയാനുള്ള അവസരമായി വ്രതനാളുകളെ ഉപയോഗപ്പെടുത്തണമെന്നും അദ്ദേഹം റമസാൻ സന്ദേശത്തിൽ പറഞ്ഞു. മനസ്സും ശരീരവും വിമലീകരിക്കാനും മുഴുവൻ മനുഷ്യരോടും കരുണ കാണിക്കാനും പരിശുദ്ധ റമസാനെ ഉപയോഗപ്പെടുത്തണമെന്ന് കെ എൻ എം സംസ്ഥാന പ്രസിഡന്റ് ടി പി അബ്ദുല്ലക്കോയ മദനിയും  ജനറൽ സെക്രട്ടറി എം മുഹമ്മദ് മദനിയും റമസാൻ സന്ദേശത്തിൽ അറിയിച്ചു. തിന്മകളിൽ നിന്ന് വിട്ടു നിൽക്കാനും കൂടുതൽ നന്മകളുടെ പുതുവഴികൾ തുറക്കാനുമുള്ള സുവർണവസരമായി പരിശുദ്ധ റമസാനെ കാണണമെന്നും അവർ പറഞ്ഞു.

മനസ്സ് ശുദ്ധീകരിക്കുമ്പോഴാണ് വിജയം നേടാൻ കഴിയുക. വിദ്വേഷവും വെറുപ്പും അഹങ്കാരവും മനസ്സിൽ നിന്ന് പറിച്ചെറിയാനുള്ള അവസരമായി വ്രതനാളുകളെ ഉപയോഗപ്പെടുത്തണം. ബന്ധങ്ങൾ ശാക്തീകരിക്കാനും സൗഹൃദം പുനസ്ഥാപിക്കാനും കുടുംബത്തിന്റെയും നാടിന്റെയും നന്മയ്ക്കും ഭദ്രതയ്ക്കും വേണ്ടി നിലകൊള്ളാനും വിശ്വാസികൾക്ക് സാധിക്കേണ്ടതുണ്ട്. വിശപ്പും ദാഹവും വ്രതത്തിലൂടെ മനസ്സിലാക്കുന്ന വിശ്വാസി പ്രയാസപ്പെടുന്നവരെ സഹായിക്കാൻ മുന്നോട്ടു വരണം. സാമ്പത്തിക പ്രയാസമനുഭവിക്കുന്നവരും രോഗികളും ജീവിതത്തിന്റെ വിവിധ മേഖലകളിൽ കഷ്ടപ്പെടുന്നവരെയും കണ്ടെത്തി സഹായിക്കാൻ തയ്യാറാവണം.  ഇഫ്താർ സംഗമങ്ങളിലൂടെ സൗഹൃദ കൂട്ടായ്മകൾക്ക് നവജീവൻ നൽകാൻ സാധിക്കണമെന്നും അവർ റമസാൻ സന്ദേശത്തിൽ പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →