കോവിഡ് : ജില്ലകൾക്ക് ജാഗ്രതാ നിർദേശവുമായി ആരോഗ്യവകുപ്പ്

തിരുവനന്തപുരം : സംസ്ഥാനത്ത് കോവിഡ് വ്യാപനം വീണ്ടും കൂടിയതോടെ കുട്ടികൾ, പ്രായമായവർ, മറ്റ് രോഗമുള്ളവർ എന്നിവർ മാസ്‌ക് ധരിക്കണമെന്ന് ആരോഗ്യ വകുപ്പ് അധികൃതർ അറിയിച്ചു. കൊവിഡ് കേസുകളിൽ നേരിയ വർദ്ധനവ് രേഖപ്പെടുത്തിയ സാഹചര്യത്തിൽ ആരോഗ്യവകുപ്പ്. ജില്ലകൾക്ക് ജാഗ്രതാ നിർദേശം നൽകി. ആശുപത്രികളിലെത്തുന്നവർക്ക് മാസ്‌ക് നിർബന്ധമായും ധരിച്ചിരിക്കണം.

ആശുപത്രികളിൽ ഐസിയു, വെന്റിലേറ്റർ സംവിധാനങ്ങൾ കൂടുതൽ മാറ്റിവയ്ക്കണം. നിലവിൽ സംസ്ഥാനത്ത് കൊവിഡ് ക്ലസ്റ്ററുകൾ രൂപപ്പെട്ടിട്ടില്ലെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് അറിയിച്ചു.

രാജ്യത്തെ കൊവിഡ് സാഹചര്യം വിലയിരുത്താൻ പ്രധാനമന്ത്രി ഇന്ന് 22.03.2023ന് യോഗം വിളിച്ചിട്ടുണ്ട്. വൈകിട്ട് 4.30നാണ് യോഗം. പ്രതിദിന കൊവിഡ് കേസുകൾ വർദ്ധിക്കുന്ന സാഹചര്യത്തിലാണ് ഉന്നതതല യോഗം ചേരുന്നത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →