കേരള സംസ്ഥാന ശിശുക്ഷേമ സമിതിയുടെ ആഭിമുഖ്യത്തിൽ തിരുവനന്തപുരം തൈക്കാട് പ്രവർത്തിക്കുന്ന സമിതി ആസ്ഥാനത്ത് കുട്ടികൾക്കായി “കളിക്കൂട്ടം-2023” വൊക്കേഷൻ ക്യാമ്പ് സംഘടിപ്പിക്കും. ഏപ്രിൽ മൂന്ന് മുതൽ മേയ് 25 വരെയാണ് ക്യാമ്പ്. വിവിധ പാഠ്യേതര വിഷയങ്ങളിലെ ക്ലാസുകൾ, ഉല്ലാസ പരിപാടികൾ, പ്രമുഖരുമായുള്ള സംവാദങ്ങൾ, വിനോദയാത്രകൾ, വിവിധ കലാപരിപാടികൾ എന്നിവ നടക്കും. ആറ് വയസു മുതൽ 16 വയസുവരെയുള്ള കുട്ടികൾക്ക് പങ്കെടുക്കാം. രജിസ്‌ട്രേഷൻ ആരംഭിച്ചു. നിശ്ചിത മാതൃകയിലെ അപേക്ഷ മാർച്ച് 30 നകം സമിതിയിൽ സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾക്കും ഫോമിനും സംസ്ഥാന ശിശുക്ഷേമ സമിതി ഓഫീസുമായി ബന്ധപ്പെടണം. കൂടുതൽ വിവരങ്ങൾക്ക്: 0471 2324932, 944712512, 9446511270.