പഞ്ചാബിലെ തോക്ക് സംസ്‌കാരം അവസാനിപ്പിക്കാന്‍ ഭഗവന്ത് മാന്‍: 800 ലൈസന്‍സുകള്‍ റദ്ദാക്കി

ന്യൂഡല്‍ഹി: പഞ്ചാബിലെ തോക്ക് സംസ്‌കാരം അവസാനിപ്പിക്കാന്‍ ഭഗവന്ത് മാന്‍. സേംസ്ഥാനത്ത് 813 തോക്കുകളുടെ ലൈസന്‍സ് റദ്ദാക്കി. ലുധിയാന റൂറലില്‍ നിന്ന് 87, ഷഹീദ് ഭഗത് സിംഗ് നഗറില്‍ നിന്ന് 48, ഗുര്‍ദാസ്പൂരില്‍ നിന്ന് 10, ഫരീദ്‌കോട്ടില്‍ നിന്ന് 84, പത്താന്‍കോട്ടില്‍ നിന്ന് 199, ഹോഷിയാപൂരില്‍ നിന്ന് 47, കപൂര്‍ത്തലയില്‍ നിന്ന് 6, എസ്എഎസ് കസ്ബയില്‍ നിന്ന് 235, സംഗൂരില്‍ നിന്ന് 16 എന്നിങ്ങനെയാണ് ലൈസന്‍സുകള്‍ റദ്ദാക്കിയത്. അമൃത്സര്‍ കമ്മീഷണറേറ്റിലെ 27 പേരുടെയും ജലന്ധര്‍ കമ്മീഷണറേറ്റിലെ 11 പേരുടെയും മറ്റ് പല ജില്ലകളിലെയും ആയുധ ലൈസന്‍സുകളും റദ്ദാക്കിയിട്ടുണ്ട്.പഞ്ചാബ് സര്‍ക്കാര്‍ ഇതുവരെ രണ്ടായിരത്തിലധികം ആയുധ ലൈസന്‍സുകള്‍ റദ്ദാക്കിയിട്ടുണ്ട്. തോക്കുകള്‍ സൂക്ഷിക്കാന്‍ നിയമങ്ങള്‍ പാലിക്കേണ്ടതുണ്ടെന്ന് സര്‍ക്കാര്‍ പറഞ്ഞു, പഞ്ചാബില്‍ പൊതു ചടങ്ങുകള്‍, മതപരമായ സ്ഥലങ്ങള്‍, വിവാഹ ചടങ്ങുകള്‍ എന്നിവയില്‍ ആയുധങ്ങള്‍ കൈവശം വയ്ക്കുന്നതിനും പ്രദര്‍ശിപ്പിക്കുന്നതിനും നിരോധനമുണ്ടെന്നും സര്‍ക്കാര്‍ പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →