തൃശൂർ : തൃശ്ശൂരിൽ ഇവന്റ് മാനേജ്മെന്റ് കമ്പനിയുടെ ഗോഡൗണിൽ വൻ തീപിടുത്തം. തീ അണയ്ക്കാനുള്ള ശ്രമം തുടരുകയാണ്. ഓസ്കാർ ഇവന്റ് മാനേജ്മെന്റിന്റെ ഗോഡൗണിൽ ആണ് തീ പിടിച്ചത്. 10 യൂണിറ്റ് ഫയർഫോഴ്സാണ് തീയണക്കാനുളള ശ്രമം നടത്തുന്നത്.
തീപടർന്നതോടെ ഇവിടെ ഉണ്ടായിരുന്ന നായ്ക്കുട്ടികൾ വെന്തുമരിച്ചു. തീ പിടുത്തത്തിൽ രണ്ട് കോടിയുടെ നഷ്ടമാണ് ഉണ്ടായതെന്ന് ഇവന്റ് മാനേജ്മെന്റ് ഉടമ പറഞ്ഞു.

