കൂടത്തായി കൊലപാതക പരമ്പരയുടെ വിചാരണ അട്ടിമറിക്കാന്‍ ശ്രമിക്കുന്നുവെന്ന് എസ് പി സൈമണ്‍.

കൂടത്തായി: കൂടത്തായി കോലപാതക പരന്പരയുടെ വിചാരണ കേസ് അട്ടിമറിക്കാന്‍ സാധ്യതയുണ്ടെന്ന് അന്വേഷണ ഉദ്യോഗസ്ഥന്‍ കെ ജി സൈമണ്‍. പറഞ്ഞു. ഇതു സംബന്ധിച്ച രഹസ്യ റിപ്പോര്‍ട്ട് മേലുദ്യോഗസ്ഥന് കൈമാറി. ജോളിയുടെ നോട്ടറി അഭിഭാഷകനെ പ്രതി ചേര്‍ത്തിരുന്നു.

ഇതിനുശേഷം അന്വേഷണ ഉദ്യോഗസ്ഥന്മാര്‍ക്കെതിരെ സമൂഹ മാധ്യമങ്ങളില്‍ വ്യാജപ്രചാരണം നടക്കുന്നുണ്ട്. ഗൂഢാലോചനയ്ക്കു പിന്നില്‍ പ്രചാരണം നടത്തുന്നത് ഗവണ്‍മെന്റ് പ്ലീഡരുമാര്‍ ഉള്‍പ്പടെ അഭിഭാഷകരുടെ ഒരു സംഘമെന്ന് റിപ്പോര്‍ട്ടിലുണ്ടെന്നാണ് സൂചന.

കൂടത്തായി കൊലപാതക പരമ്പരയുടെ ചുരുളഴിച്ചത് എസ് പി കെ ജി സൈമണിന്റെ നേതൃത്വത്തിലുള്ള സംഘമായിരുന്നു. അതിനു ശേഷമാണ് അദ്ദേഹത്തെ പത്തനംതിട്ടയിലേക്ക് സ്ഥലം മാറ്റിയത്. അതിനുശേഷം പല സ്ഥലങ്ങളില്‍നിന്നും അദ്ദേഹത്തിനെതിരെ ആരോപണം ഉയര്‍ന്നിരുന്നു. ചിലരെ പ്രതിപ്പട്ടികയില്‍ നിന്നും ഒഴിവാക്കാന്‍ ശ്രമിച്ചുവെന്നും ആരോപിക്കുന്നുണ്ട്. ഈ വ്യാജപ്രചരണം കേസ് അട്ടിമറിക്കാനെന്നാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →