പത്ത് തലയുടെ പുതിയ ടീസര്‍ റിലീസ് ചെയ്തു

ഒബെലി എന്‍ കൃഷ്ണ സംവിധാനം ചെയ്യുന്ന തമിഴ് ചിത്രമാണ് പത്ത് തല .2017ല്‍ പുറത്തിറങ്ങിയ കന്നഡ ചിത്രമായ മഫ്തിയുടെ റീമേക്കാണ് പത്തു തല. നടന്മാരായ സിലംബരസന്‍ ടി.ആര്‍, ഗൗതം കാര്‍ത്തിക് എന്നിവര്‍ പ്രധാന വേഷങ്ങളില്‍ അഭിനയിക്കുന്ന ഈ ചിത്രത്തിന്റെ പുതിയ ടീസർ റിലീസ് ചെയ്തു.

കന്നഡ പതിപ്പില്‍ ശിവരാജ്കുമാര്‍ അവതരിപ്പിച്ച കഥാപാത്രത്തെയാണ് സിലംബരശന്‍ അവതരിപ്പിക്കുക. ജയന്തിലാല്‍ ഗാഡയും കെ ഇ ജ്ഞാനവേല്‍രാജയും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ഗൗതം കാര്‍ത്തിക്, പ്രിയ ഭവാനി ശങ്കര്‍, ഗൗതം വാസുദേവ് മേനോന്‍, കലൈയരശന്‍, ടീജയ് അരുണാസലം എന്നിവരും ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. എ ആര്‍ റഹ്മാന്‍ സംഗീതവും ഫറൂക്ക് ജെ ബാഷയുടെ ഛായാഗ്രഹണവും നിര്‍വ്വഹിക്കുന്ന പത്തു തലയുടെ എഡിറ്റിംഗ് പ്രവീണ്‍ കെ എല്‍ നിര്‍വഹിക്കുന്നു. ചിത്രം മാര്‍ച്ച്‌ 30 ന് തിയേറ്ററുകളില്‍ റിലീസ് ചെയ്യുമെന്ന് നിര്‍മ്മാതാക്കള്‍ അറിയിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →