കോഴക്കേസ്; ലൈഫ് മിഷൻ സിഇഒയ്ക്ക് ഇ.ഡി.നോട്ടീസ്, സിഎം രവീന്ദ്രൻ 2023 മാർച്ച് 7ന് ഹാജരാകണം

തിരുവനന്തപുരം : ലൈഫ് മിഷൻ കോഴക്കേസിൽ ലൈഫ് മിഷൻ ചീഫ് എക്സിക്യൂട്ടിവ് ഓഫീസർക്ക് ഇഡി നോട്ടീസ്. പിബി നൂഹ് ഐഎഎസ് 01/03/23 ബുധനാഴ്ച ഹാജരാകണമെന്ന് ഇഡി. ലൈഫ് മിഷനുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളുടെ വിശദാംശങ്ങൾ തേടുന്നതിനാണ് ഹാജരാകാൻ നി‍ർദ്ദശിച്ചത്. 

വടക്കാഞ്ചേരി പദ്ധതിയുടെ കരാർ വിശദാംശങ്ങളിലടക്കം വ്യക്തതയുണ്ടാക്കാനാണ് ഇ.ഡിയുടെ നീക്കം. ഇ.ഡി.നോട്ടീസ് അനുസരിച്ച് പി ബി നൂഹ് 01/03/23 ബുധനാഴ്ച തന്നെ ഹാജരായേക്കും. വിവാദ കരാറിനും കേസിനും ശേഷമാണ് പിബി നൂഹ് ചുമതലയേൽക്കുന്നത്. എങ്കിലും ഓഫിസ് രേഖകളിലടക്കം വ്യക്തത വരുത്താനാണ് സിഇഒയെ നോട്ടീസ നൽകി വരുത്തുന്നത്. ഇതിനിടെ ചോദ്യം ചെയ്യലിന് ഹാജരാകാൻ മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സി.എം.രവീന്ദ്രന് ഇ.ഡി.വീണ്ടും നോട്ടീസ് നൽകി. 2023 മാർച്ച് 7ാം തിയതി ഹാജരാകാണം. അന്ന് രാവിലെ 10.30 ന് കൊച്ചി ഓഫിസിൽ ഹാജരാകാൻ ആണ് നിർദ്ദേശം.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →