തിരുവനന്തപുരം : കൊള്ളരുതാത്തവരെങ്കിൽ കേന്ദ്ര ഏജൻസികളെ എന്തിന് കത്തെഴുതി വരുത്തിയെന്ന് മുഖ്യമന്ത്രിയോട് വി.ഡി.സതീശൻ. ലൈഫ് മിഷൻ കോഴക്കേസുമായി ബന്ധപ്പെട്ട വിഷയത്തിൽ നിയമസഭയിൽ സംസാരിക്കവെയാണ് വി.ഡി.സതീശന്റെ ചോദ്യം.
ലൈഫ് മിഷൻ കോഴ എന്നു കേൾക്കുമ്പോൾ മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും മറ്റംഗങ്ങൾക്കും എന്തിനാണ് ഇങ്ങനെ പൊള്ളുന്നതെന്നും അത് യാഥാർഥ്യമല്ലേയെന്നും സതീശൻ ചോദിച്ചു.

