സഹകരണ വകുപ്പിന് കീഴിലുള്ള സംസ്ഥാന സഹകരണ യൂണിയന്റെ നെയ്യാർഡാമിലെ കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്മെന്റ് (കിക്മ) 2023 ലെ സി-മാറ്റ് പരീക്ഷയ്ക്ക് മുന്നോടിയായി സൗജന്യ സി-മാറ്റ് ലൈവ് മോക്ക് ടെസ്റ്റുകൾ നടത്തുന്നു. എം.ബി.എ പ്രവേശന പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന വിദ്യാർഥികൾക്കായാണ്, ട്രയൽ ടെസ്റ്റ്, സ്കോർ കാർഡ്, ശരി ഉത്തരങ്ങളുടെ വിശകലനം, യൂ ട്യൂബ് വീഡിയോ ക്ലാസ് എന്നിവ ചേർന്ന പരിശീലന പരിപാടിയാണിത്. ആദ്യം രജിസ്റ്റർ ചെയ്യുന്ന കേരളത്തിലാകമാനമുള്ള 300 വിദ്യാർഥികൾക്കാണ് ഇതിൽ അവസരം ലഭിക്കുന്നത്. രജിസ്റ്റർ ചെയ്യാനുള്ള ലിങ്ക് https://rb.gy/mvufl6. കൂടുതൽ വിവിരങ്ങൾക്ക്: 8548618290.
കിക്മയിൽ സൗജന്യ സി-മാറ്റ് പരിശീലനം
