സ്വർണ വില വീണ്ടും ഇടിഞ്ഞു

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവില വീണ്ടും ഇടിഞ്ഞു. 23/02/23 വ്യാഴാഴ്ച ഗ്രാമിന് 20 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു ഗ്രാം സ്വർണത്തിന് വില 5,180 രൂപയായി. ഒരു പവൻ സ്വർണത്തിന് വില 160 രൂപ കുറഞ്ഞ് 41,440 രൂപയിലാണ് വ്യാപാരം നടക്കുന്നത്. 18 കാരറ്റിന്റെ ഒരു ഗ്രാം സ്വർണത്തിന് വില 15 രൂപ കുറഞ്ഞ് 4285 രൂപയിലെത്തി.

ഈ ആഴ്ച തുടർച്ചയായി മൂന്നാം തവണയാണ് സ്വർണവില ഇടിയുന്നത്. 20/02/23 തിങ്കളാഴ്ച സ്വർണവിലയിൽ പത്ത് രൂപയുടെ കുറവാണ് രേഖപ്പെടുത്തിയത്. ഇതോടെ സ്വർണ വില ഗ്രാമിന് 5210 രൂപയായിരുന്നു. 21/02/23 ചൊവ്വാഴ്ച ഗ്രാമിന് 10 രൂപ കൂടി കുറഞ്ഞ് വില 5,200 രൂപയിലെത്തി. 22/02/23 ബുധനാഴ്ച സ്വർണവിലയിൽ മാറ്റം രേഖപ്പെടുത്തിയിരുന്നില്ല. തുടർന്ന് 23/02/23 വ്യാഴാഴ്ച വീണ്ടും 20 രൂപ കുറഞ്ഞ് സ്വർണവില ഗ്രാമിന് 5180 രൂപയായി.

2023 ഫെബ്രുവരി രണ്ടിനാണ് കേരളത്തിൽ സ്വർണവില റെക്കോർഡിട്ടത്. അന്ന് ഗ്രാമിന് 5360 രൂപയായിരുന്നു വില. ഒരു പവൻ സ്വർണത്തിന്റെ വില 42,880 രൂപയിലുമെത്തിയിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →