കൊച്ചി: ക്ഷേത്ര ഭരണസമിതിയില്‍ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളെ ഉള്‍പ്പെടുത്തുന്നത് ഹൈക്കോടതി തടഞ്ഞു. മലബാര്‍ ദേവസ്വത്തിന് കീഴിലുള്ള ഒറ്റപ്പാലം പൂക്കോട്ട് കാളിക്കാവ് ക്ഷേത്ര ഭരണസമിതിയില്‍ സി.പി.എം. പ്രാദേശിക നേതാക്കളെ അംഗങ്ങളായി തെരഞ്ഞെടുത്ത നടപടി ചോദ്യംചെയ്തുള്ള ഹര്‍ജിയിലാണ് ഹൈക്കോടതി ഉത്തരവ്. മലബാര്‍ ദേവസ്വത്തിനു കീഴിലുള്ള എല്ലാ ക്ഷേത്രങ്ങളിലും വിധി ബാധകമാകുമെന്നു കോടതി വ്യക്തമാക്കി.
പൂക്കോട്ട് കാളിക്കാവ് ക്ഷേത്ര ഭരണസമിതിയിലേക്ക് സി.പി.എം., ഡി.വൈ.എഫ്.ഐ. പ്രാദേശികനേതാക്കളായ അശോക് കുമാര്‍, രതീഷ്, പങ്കജാഷന് എന്നിവരെ തെരഞ്ഞെടുത്ത നടപടി അസാധുവാണെന്നു കോടതി വ്യക്തമാക്കി. അനന്തനാരായണന്‍, പി.എന്‍. ശ്രീരാമന് എന്നിവര്‍ നല്കിയ ഹര്‍ജിയിലാണ് ഹൈക്കോടതി ഡിവിഷന് ബെഞ്ചിന്റെ വിധിയിണ്ടായത്. ക്ഷേത്രങ്ങളിലെ പാരമ്പര്യേതര ട്രസ്റ്റിമാരായി സജീവ രാഷ്ട്രീയത്തിലുള്ളവരെ നിയമിക്കരുതെന്നു വ്യക്തമാക്കിയാണ് ഡിവിഷന് ബെഞ്ച് വിധി പ്രസ്താവിച്ചത്.

