തിരുവനന്തപുരം നോർത്ത് ഡിവിഷനിലെ തപാല്‍ സേവനങ്ങള്‍ സംബന്ധിച്ച പരാതികളും നിര്‍ദേശങ്ങളും സ്വീകരിക്കാനായുള്ള ‘ഡാക് അദാലത്ത്’ ജൂലൈ 23 രാവിലെ പത്തിന് നടത്തും. ‘ഗൂഗിള്‍ മീറ്റ്’ വഴിയാണ് അദാലത്ത് നടത്തുന്നത്. അദാലത്തില്‍ പരിഗണിക്കേണ്ട പരാതികളും നിര്‍ദേശങ്ങളും പരാതിക്കാരന്റെ ഇമെയില്‍ വിലാസം അല്ലെങ്കില്‍ വാട്സ്ആപ്പ് നമ്പര്‍ ഉള്‍പ്പെടെ ഇനി പറയുന്ന വിലാസങ്ങളില്‍ ജൂലൈ 21നു മുമ്പായി അയക്കണം. ഗൂഗിള്‍ മീറ്റ് ഐഡി ഈ വാട്സ്ആപ്പ് നമ്പരുകളിലേയ്ക്കും ഇമെയില്‍ ഐഡികളിലേയ്ക്കും അദാലത്ത് ആരംഭിക്കുന്നതിന് അരമണിക്കൂര്‍ മുമ്പ് അയക്കും.
ഇമെയില്‍: dotpuramnorth.kl@indiapost.gov.in

