പത്മശ്രീ നേട്ടം: ചെറുവയല്‍ രാമന് കേരള ബാങ്കിന്റെ സ്‌നേഹാദരം

കല്‍പ്പറ്റ: പത്മശ്രീ അവാര്‍ഡ് നേടിയ ജില്ലയിലെ മുതിര്‍ന്ന സഹകാരിയും പരമ്പരാഗത നെല്‍വിത്തിനങ്ങളുടെ സംരക്ഷകനും പ്രചാരകനുമായ ചെറുവയല്‍ രാമനെ കേരള സഹകരണ ബാങ്ക് ഒരു ലക്ഷം രൂപ ക്യാഷ് അവാര്‍ഡ് നല്‍കി ആദരിച്ചു. ചെറുവയല്‍ രാമന്റെ കമ്മനയിലെ വീട്ടില്‍ നടന്ന ചടങ്ങില്‍ കേരള ബാങ്ക് പ്രസിഡന്റ് ഗോപി കോട്ടമുറിക്കല്‍ ക്യാഷ് അവാര്‍ഡ് നല്‍കി. വൈസ് പ്രസിഡന്റ് എം.കെ. കണ്ണന്‍ പ്രശസ്തിപത്രവും ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ പി.എസ്. രാജന്‍ മൊമന്റോയും നല്‍കി. ഡയറക്ടര്‍ പി. ഗഗാറിന്‍ അധ്യക്ഷത വഹിച്ചു. എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ കെ.സി. സഹദേവന്‍, മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിന്‍ ബേബി, എടവക ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എച്ച്.ബി. പ്രദീപ്, ഡയറക്ടര്‍മാരായ ഇ. രമേശ് ബാബു, അഡ്വ. ജി. ലാലു, എസ്. ഹരിശങ്കര്‍, കാര്‍ഷിക വികസന ബാങ്ക് പ്രസിഡന്റ് പി.വി. സഹദേവന്‍, നെല്ലൂര്‍നാട് സര്‍വ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് മനു ജി. കുഴിവേലി, മാനന്തവാടി ബ്ലോക് പഞ്ചായത്ത് മെമ്പര്‍ ഇന്ദിര പ്രേമചന്ദ്രന്‍, എടവക ഗ്രാമപഞ്ചായത്ത് സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ജെന്‍സി ബിനോയ്, മാനന്തവാടി സര്‍ക്കിള്‍ സഹകരണ യൂണിയന്‍ ചെയര്‍മാന്‍ എ. ജോണി എന്നിവര്‍ പ്രസംഗിച്ചു.
പത്മശ്രീ ചെറുവയല്‍ രാമന്‍ മറുപടി പ്രസംഗം നടത്തി. സംഘാടകസമിതി കണ്‍വീനര്‍ സി.എം. സന്തോഷ് കുമാര്‍ സ്വാഗതവും കേരള ബാങ്ക് റീജിയണല്‍ ജനറല്‍ മാനേജര്‍ സി. അബ്ദുല്‍ മുജീബ് നന്ദിയും പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →