ഐ ലീഗ്: പഞ്ചാബിന് ജയം

ഇംഫാല്‍: ഐ ലീഗ് ഫുട്‌ബോളില്‍ പഞ്ചാബ് എഫ്.സിക്കും സുദേവയ്ക്കും ജയം. പഞ്ചാബ് ഐസ്വാളിനെ ഏകപക്ഷീയമായ ഒരു ഗോളിനും സുദേവ 3-1 നു കെങ്ക്രിയെയും തോല്‍പ്പിച്ചു. ഐസ്വാളിന്റെ തട്ടകമായ രാജീവ് ഗാന്ധി സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ചെഞ്ചോ ഗില്‍ഷെന്‍ നേടിയ ഗോളിലാണു പഞ്ചാബ് ജയിച്ചത്. 17 കളികളില്‍നിന്നു 37 പോയിന്റുമായി അവര്‍ രണ്ടാം സ്ഥാനത്തു തുടരുകയാണ്. ഒന്നാം സ്ഥാനത്തുള്ള ശ്രീനിധി ഡെക്കാനും 37 പോയിന്റാണ്. ഗോള്‍ ശരാശരിയിലെ മികവാണ് അവരെ ഒന്നാം സ്ഥാനത്തു നിലനിര്‍ത്തിയത്.
16 കളികളില്‍നിന്ന് 23 പോയിന്റ് നേടിയ ഐസ്വാള്‍ ആറാമതാണ്. കെങ്ക്രിയെ തോല്‍പ്പിച്ചെങ്കിലും സുദേവ ഏറ്റവും പിന്നില്‍ 12-ാം സ്ഥാനത്താണ്. 16 കളികളില്‍നിന്ന് ഒന്‍പത് പോയിന്റാണ് അവരുടെ നേട്ടം. 17 കളികളില്‍നിന്നു 14 പോയിന്റ് നേടിയ കെങ്ക്രി 11-ാം സ്ഥാനത്താണ്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →