പ്ലസ് ടു വിദ്യാർഥിനിയെ ലൈംഗിക ചൂഷണത്തിനിരയാക്കിയ സംഭവത്തിൽ യുവാവ് അറസ്റ്റിൽ

മലപ്പുറം: മേലാറ്റൂരിൽ സമൂഹമാധ്യമങ്ങൾ വഴി പരിചയപ്പെട്ട 16 കാരിയായ പ്ലസ് ടു വിദ്യാർഥിയെ പ്രണയം നടിച്ച് ലൈംഗിക ചൂഷണത്തിനിരയാക്കിയ സംഭവത്തിൽ യുവാവിനെ പോക്‌സോ ചുമത്തി അറസ്റ്റു ചെയ്തു. കാപ്പ് തേലക്കാട് സ്വദേശി പാണംപുഴി ഹൗസിൽ മുബഷിറിനെയാണ് (22) മേലാറ്റൂർ പൊലീസ് പിടികൂടിയത്. കുട്ടി സ്‌കൂളിൽ വിവരം അറിയിക്കുകയും തുടർന്ന് വീട്ടുകാർ മുഖേന പൊലീസിൽ പരാതി നൽകുകയുമായിരുന്നു.

2022 ജനുവരിയിൽ നിലവിലെ ഇരയുടെ കൂട്ടുകാരിയെ പീഡിപ്പിച്ച സംഭവത്തിലും മുബഷിറിനെതിരെ സമാനമായ മറ്റൊരു കേസുണ്ട്. ഇതിൽ റിമാൻഡിലായ പ്രതി ജാമ്യത്തിലിറങ്ങിയ ശേഷമാണ് 16കാരിയെ ലൈംഗിക ചൂഷണത്തിനിരയാക്കിയത്. പ്രതിയെ പെരിന്തൽമണ്ണ കോടതി റിമാൻഡ് ചെയ്തു. എസ് എച്ച് ഒ. കെ ആർ രഞ്ജിത്, എസ് ഐ ഗിരീഷ്‌കുമാർ,സി പിഒമാരായ ഐ പി രാജേഷ്, സുരേന്ദ്രൻ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.

മേലാറ്റൂരിൽ ലൈംഗികാതിക്രമണത്തിനിരയായ പതിമൂന്നുകാരി ആത്മഹത്യ ചെയ്ത സംഭവത്തിൽ ബന്ധുവിനെ അറസ്റ്റ് ചെയ്തത് കഴിഞ്ഞ ദിവസമാണ്. ചെർപ്പുളശ്ശേരി നെല്ലായ പൊട്ടച്ചിറ സ്വദേശി മലയിൽ താഴത്തേതിൽ മുഹമ്മദ് റഫീഖിനെയാണ് (21)നെയാണ് മേലാറ്റൂർ പൊലീസ് അറസ്റ്റ് ചെയ്തത്. ജനുവരി 12നാണ് 13കാരി വീട്ടിനുള്ളിൽ ആത്മഹത്യ ചെയ്തത്. സംഭവത്തിൽ പൊലീസ് അസ്വഭാവിക മരണത്തിന് കേസെടുത്തിരുന്നു.

പോസ്റ്റ്‌മോർട്ടത്തിൽ കുട്ടി ലൈംഗിക ചൂഷണത്തിന് വിധേയമായതായി തെളിഞ്ഞതിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലൊടുവിലാണ് പ്രതിക്കെതിരെ പോക്‌സോ കേസ് ചുമത്തി അറസ്റ്റ് ചെയ്തത്. ബന്ധുവായ മുഹമ്മദ് റഫീഖ് പലതവണ കുട്ടിയുടെ വീട്ടിലെത്തി ലൈംഗിക അതിക്രമത്തിന് ഇരയാക്കിയിരുന്നു. ഇതിൽ മനംനൊന്താണ് കുട്ടി ആത്മഹത്യ ചെയ്തതെന്ന് അന്വേഷണത്തിൽ തെളിയുകയായിരുന്നു

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →